കോട്ടയം: അയര്‍ക്കുന്നത്ത് പതിനഞ്ചുവയസ്സുകാരിയെ ബലാത്സംഗംചെയ്തുകൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും രണ്ടരലക്ഷം രൂപ പിഴയും. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
മണര്‍കാട് അരീപ്പറമ്പ് ചേലക്കുന്നേല്‍ സി.ടി.അജേഷിനെയാണ് അഡീഷണല്‍ ജില്ലാ കോടതി ഒന്ന് സാനു എസ്. പണിക്കര്‍ ശിക്ഷിച്ചത്.
2019 ജനുവരി 17 ന് ആയിരുന്നു നാടിനെ നടുക്കിയ സംഭവം. 15 വയസുകാരിയായ പെൺകുട്ടിയെ താമസ സ്ഥലത്ത് വിളിച്ചു വരുത്തിയ ശേഷം പീഡിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അജേഷ് താമസ സ്ഥലത്ത് തന്നെ കുഴിച്ചിടുകയായിരുന്നു.
ശ്വാസം മുട്ടിയായിരുന്നു പെണ്‍കുട്ടിയുടെ മരണം. പോസ്റ്റ്മോര്‍ട്ടം പരിശോധനയിലാണ് പെണ്‍കുട്ടിയെ കുഴിച്ചിട്ടത് പീഡിപ്പിച്ച ശേഷമാണണെന്ന് വ്യക്തമായത്. കഴുത്തില്‍ ഷാളും കയറും മുറുക്കിയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു.
കൊലപ്പെടുത്തും മുൻപ് പെണ്‍കുട്ടിയെ ബോധം കെടുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്നും പ്രതി മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. പെൺകുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ച് രണ്ടര ദിവസത്തിന് ശേഷമാണ് മൃതദേഹം വീട്ടുവളപ്പിൽ നിന്നും കണ്ടെത്തിയത്.
സംഭവത്തിൽ പ്രതി കുറ്റം സമ്മതം നടത്തിയിരുന്നു. തന്നെ കാണാതായാല്‍ പ്രതിയുടെ നമ്പരില്‍ ബന്ധപ്പെടണമെന്ന്, പെണ്‍കുട്ടി ബന്ധുവായ യുവതിയോട് പറഞ്ഞിരുന്നു. ഇതാണ് കേസില്‍ നിര്‍ണായകമായത്.
കൊലപാതകം നടത്തിയ മുറിക്കുള്ളില്‍നിന്ന് പ്രതി ചവച്ചുതുപ്പിയനിലയില്‍ പെണ്‍കുട്ടിയുടെ സിംകാര്‍ഡ് കണ്ടെടുത്തിരുന്നു. ഈ സിംകാര്‍ഡില്‍നിന്ന് ശേഖരിച്ച ഉമിനീര്‍ സാമ്പിളും നിര്‍ണായകമായി.
പെണ്‍കുട്ടിയെ പ്രതിയുടെ വീടിനുസമീപം എത്തിച്ച ഓട്ടോറിക്ഷാഡ്രൈവറുടെ മൊഴിയും പ്രോസിക്യൂഷന് അനുകൂലമായി