പട്‌ന: ബിഹാറില്‍ മൂന്നുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ടു. വെള്ളിയാഴ്ച രാത്രിയാണ് മുസാഫര്‍പുരില്‍ മൂന്നുവയസ്സുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ ലാല്‍ ബാബു(20)വിനെ പോലീസ് അറസ്റ്റ് ചെയ്തു.bihar molestation against three year
പൊലീസ് പറയുന്നത്: രക്ഷിതാക്കള്‍ക്കൊപ്പം ബന്ധുവീട്ടില്‍ പോയതായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവദിവസം രാവിലെ അമ്മയോട് അനുവാദം ചോദിച്ചാണ് പ്രതി പെണ്‍കുട്ടിയെ കളിക്കാന്‍ കൊണ്ടുപോയത്.
വൈകുന്നേരം കളിക്കാനെന്നു പറഞ്ഞ് കുട്ടിയെ കൊണ്ടു പോയ പ്രതി കുട്ടിയെ തിരിച്ചെത്തിച്ചു. എന്നാൽ രാത്രി പത്തു മണിയോടെ രക്ഷിതാക്കള് അറിയാതെ കുട്ടിയുമായി ഇയാൾ കടന്നുകളയുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ലാല്‍ ബാബുവിന്റെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചെങ്കിലും ഫോണെടുത്തിരുന്നില്ല.
ഇതോടെ മണിക്കൂറുകൾക്കകം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധു വീട്ടിൽ നിന്നും 200 മീറ്റർ അകലെ കൃഷിയിടത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.