ആഗ്ര: ഓടുന്ന കാറില്‍ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ ആഗ്രയിൽ ആണ് സംഭവം.
ഡിഗ്രി അവസാന വർഷ വിദ്യാർത്ഥിനിയെ പൂർവ വിദ്യാർത്ഥിയും പെണ്‍കുട്ടിയുടെ സീനിയറുമായിരുന്ന യുവാവും ആണ് പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം അർദ്ധനഗ്നയായ വിദ്യാർത്ഥിനിയെ ആഗ്ര – ഡല്‍ഹി ഹെെവേയില്‍ ഇയാൾ ഉപേക്ഷിച്ച് കളഞ്ഞതായും പരാതിയില്‍ പറയുന്നു.
പീഡനവിവരം പെണ്‍കുട്ടി തന്നെയാണ് പൊലീസിനെ അറിയിച്ചത്. അടുത്തിടെ ബിരുദം നേടിയ സീനിയർ വിദ്യാർത്ഥിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കിയിരുന്നു.
വിദ്യാർത്ഥിനിയെ കാറിലേക്ക് വലിച്ച് കയറ്റിയ ഇയാൾ വിദ്യാർത്ഥിനിയുടെ കെെ പിന്നിലേക്ക് കെട്ടിയിട്ടാണ് പീഡിപ്പിച്ചതെന്നു യുവതി പറയുന്നു .
അതേസമയം കോളേജില്‍ പഠിക്കുന്ന സമയത്ത് പ്രതി തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായും പ്രണയാഭ്യാർത്ഥ നടത്തിയിരുന്നതായും യുവതി പറഞ്ഞു.