മലയാള സിനിമയിലെ മിന്നും താരമാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു രജിഷയുടെ എന്‍ട്രി. ആദ്യ ചിത്രത്തിലെ പ്രകടനത്തിന് തന്നെ രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തി.rajisha vijayan about her grand father death
ജോർജ്ജേട്ടൻസ് പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ് എന്നീ സിനിമകളിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ചു.

സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ പൊതുവെ തുറന്നുപറയാൻ ആഗ്രഹിക്കാത്ത ആളാണ് താനെന്നും എന്നാൽ ഇപ്പോൾ ചില കാര്യങ്ങൾ പറയേണ്ടതുണ്ട് എന്ന്, ക്യാൻസർ പ്രീവ്യൂ മീറ്റിൽ പങ്കെടുക്കക്കവേ രജിഷ പറഞ്ഞു. എന്നെ ഇതിന്റെ ഭാഗമാകാൻ ക്ഷണിച്ചതിന് ആദ്യമേ നന്ദി പറയുന്നു. ഞാൻ പൊതുവെ എന്റെ പേഴ്സണൽ കാര്യങ്ങൾ പറയാൻ ആഗ്രഹിക്കാത്ത ആളാണ്. പക്ഷേ ഇങ്ങനെ ഒരു കാര്യം ആയതുകൊണ്ട് എന്നെ സംബന്ധിക്കുന്ന ചില കാര്യങ്ങൾ പറയണം എന്ന് തോന്നി. ഇക്കഴിഞ്ഞ ഓഗസ്റ്റിൽ എന്റെ ജീവിതത്തിൽ അത്രയും പ്രാധാന്യം നിറഞ്ഞ ഒരു വ്യക്തി ആയിരുന്ന എന്റെ അപ്പൂപ്പൻ മരിച്ചുപോയി, അദ്ദേഹത്തിന് ലിവർ ക്യാൻസറിന്റെ ഫൈനൽ സ്റ്റേജ് ആയിരുന്നു.
രജിഷയുടെ വാക്കുകൾ
‘അസുഖം എന്താണെന്ന് കണ്ടുപിടിക്കാൻ സാധിക്കാതെ പോയതാണ് അദ്ദേഹത്തിന്റെ മരണത്തിൽ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം. അദ്ദേഹത്തെ പല ആശുപത്രികളിൽ കാണിച്ചിരുന്നു. എന്നാൽ എല്ലാവരും പ്രായത്തിന്റേതായ പ്രശ്നങ്ങൾ എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ അതെല്ലാം രോഗത്തിന്റെ ലക്ഷണങ്ങളായിരുന്നു. പ്രായത്തിന്റെ പ്രശ്നങ്ങളായിരുന്നില്ല. മരിക്കുന്നതിന് ഒന്ന് രണ്ടാഴ്ച മുമ്പ് വരെ അസുഖം കണ്ടുപിടിച്ചിക്കാൻ സാധിച്ചിരുന്നില്ല.

അദ്ദേഹം കടന്നുപോയ ആ സാഹചര്യം ഞങ്ങൾക്ക് ആർക്കും ഉൾക്കൊള്ളാൻ ആകുന്നതല്ല, ഇനിയും അതുപോലെയുള്ള സാഹചര്യങ്ങളിലൂടെ ആളുകൾ കടന്നു പോകാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപ്പൂപ്പൻ അനുഭവിച്ച വേദന മറ്റുള്ളവർക്ക് കണ്ടു നിൽക്കാൻ പോലും സാധിക്കുന്നതല്ല. ക്യാൻസറിനെ നേരത്തെ തിരിച്ചറിഞ്ഞാൽ അതിനെ തോൽപ്പിക്കാൻ സാധിക്കും.
ക്യാൻസറിനെ അതിജീവിച്ച പ്രതിരോധിച്ച നിരവധി ആളുകൾ ഇന്ന് നമുക്കിടയിൽ ഉണ്ട്. വേണ്ട സമയത്ത് വേണ്ട രീതിയിൽ രോഗം കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താൽ നമുക്ക് ആ രോഗത്തിൽ നിന്നും രക്ഷപെടാനാകും’ രജിഷ വിജയൻ പറയുന്നു. അതേസമയം മധുര മനോഹരമോഹം ആണ് രജിഷയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.