പ്രണയ പക കൊണ്ടും സ്വന്തം സ്വാർത്ഥ ചിന്തകൾക്ക് വേണ്ടിയും മറ്റുള്ളവരുടെ ജീവന് വില കൽപ്പിക്കാതെ അരുംകൊലകൾ നടക്കുന്ന ഈ കാലത്ത് പ്രണയം കണ്ണുകളിൽ അല്ല രണ്ടു മനസ്സുകൾ തമ്മിൽ ആണെന്ന് കാണിച്ചുത്തന്നവർ ആണ് സഞ്ജനയും രാജേഷും. 8 വർഷത്തെ നീണ്ട പ്രണയത്തിന് ശേഷമാണ് ഇപ്പൊൾ സഞ്ജന രാജേഷിൻ്റെ സ്വന്തമായത്.
ജന്മനാ അരയ്ക്കു താഴോട്ട് തളർന്ന് വീൽ ചെയർറിൽ കഴിയുകയായിരുന്നു സഞ്ജന.വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ആദ്യം കല്യാണം വേണ്ടന്നു വെച്ചെങ്കിലും പിന്നീട് സഞ്ജനയെ വിവാഹം ചെയ്യാൻ രാജേഷ് തീരുമാനിച്ചു.
“എല്ലാ പ്രതിസന്തികളും തരണം ചെയ്ത് രജി്റ്റർ വിവാഹം ചെയ്തു. പിന്നീട് രാജേഷിനു ദുബൈയിലേക്ക് പോകേണ്ടി വന്നു. താൻ തിരിച്ച് വരുമ്പോൾ കൂടെ കൊണ്ടുപോകാം എന്ന വാക്ക് നൽകിയാണ് രാജേഷ് ദുബൈയിലേക്ക് പോയത്. തിരിച്ച് വരുംബോഴും വിവാഹം എന്ന സ്വപ്നം വിദൂരതയിൽ ആയിരുന്നു. ഒടുവിൽ ദൈവം ആണ് താൻ കാത്തിരുന്ന ദിവസം തൻ്റെ മുന്നിൽ എത്തിച്ചത്. ദൈവം തന്ന നിധിയാണ് സഞ്ജന.ഒന്നിച്ച് ജീവിക്കാനുള്ള മോഹം ആണ് ഈ നിമിഷത്തിലേക്ക് നയിച്ചത് .” – എന്ന് രാജേഷ് പറയുന്നു.
വിവാഹം ശേഷം വയോജന കേന്ദ്രത്തിൽ വിരുന്ന് സൽക്കാരം നൽകി മാതൃക കാണിച്ചു. ഇവരുടെ പ്രണയ കഥ അറിഞ്ഞ് ഒട്ടനവധി ആളുകൾ ആണ് വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തി വിവാഹ മംഗള ആശംസകൾ നേർന്നത്.