Wednesday, April 30, 2025
spot_imgspot_img
HomeNewsരജനികാന്തിന് തമിഴ്നാട്ടില്‍ ക്ഷേത്രമൊരുങ്ങുന്നു: 250 കിലോ ഭാരമുള്ള പ്രതിഷ്ഠ

രജനികാന്തിന് തമിഴ്നാട്ടില്‍ ക്ഷേത്രമൊരുങ്ങുന്നു: 250 കിലോ ഭാരമുള്ള പ്രതിഷ്ഠ

അതിർവരമ്പുകൾ ഇല്ലാതെ എല്ലാ കാലഘട്ടത്തിലെ ജനങ്ങളും വളരെ അധികം സ്നേഹത്തോടെയും ബഹുമാനത്തോടെയും ഇഷ്ടപ്പെടുന്ന നടൻ ആണ് രജനി കാന്ത്. ആരാധനയുടെ ഭാഗമായി രജനികാന്തിന് തമിഴ്നാട്ടില്‍ തൻ്റെ ആരാധകര്‍ പണിത ക്ഷേത്രമാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്.

മധുരയിലെ അദ്ദേഹത്തിന്റെ വീടിൻ്റെ സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിയിച്ചിയുണ്ട്. 250 കിലോയാണ് ഉപയോഗിച്ചിരിക്കുന്ന ബിംബത്തിന്‍റെ ഭാരം. ദേശീയ മാധ്യമമായ എ.എന്‍.ഐ വരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്. അമിതാഭ് ബച്ചനും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. അമിതാഭ് ബച്ചന്‍റേത് ഒരു അതിഥിവേഷമാണെന്നാണ് പറയപ്പെടുന്നത്. 33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നത്. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .

അതേസമയം അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസറെയാണ്. രജനികാന്ത് ചെയ്യുന്ന ഡ്യൂട്ടിയുടെ മേല്‍നോട്ടം വഹിക്കുന്നത് അമിതാഭ് ബച്ചന്‍റെ കഥാപാത്രമാണ്. അതേസമയം പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും അമിതാഭ് ബച്ചന്‍റേത് ഒരു അതിഥിവേഷമാണെന്നാണ് പറയപ്പെടുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments