Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsസംസ്ഥാനത്ത് അതിശക്ത മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ നാളെ റെഡ‍് അലർട്ട്, ഇന്ന് നാലിടത്ത് ഓറഞ്ച്...

സംസ്ഥാനത്ത് അതിശക്ത മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളില്‍ നാളെ റെഡ‍് അലർട്ട്, ഇന്ന് നാലിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ചുഴലിക്കാറ്റിന്റെയും ന്യൂനമര്‍ദ്ദത്തിന്റെയും പശ്ചാത്തലത്തില്‍ അടുത്ത നാല് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ തീരം തൊട്ട ഫിൻജാൽ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിലാണ് കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നത്.

ഇതോടെ തുലാവർഷം അടുത്ത ദിവസങ്ങളിൽ ശക്തിപ്പെടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, തൃശ്ശൂർ, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാം തീയതി എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്.

നാലാം തീയതി കോഴിക്കോട് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്. വരുന്ന 5 ദിവസം തെക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പ്രവചനം. ഇടിമിന്നലോടെ ശക്തമായ മഴയ്ക്കാണ് മുന്നറിയിപ്പ്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലടക്കം ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകപ്പ് മുന്നറിയിപ്പ് നൽകി. അതി തീവ്ര മഴക്കും ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജില്ലാ ഭരണകൂടങ്ങൾ വേണ്ട മുൻകരുതലെടുക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments