Thursday, November 14, 2024
spot_imgspot_img
HomeNewsKerala Newsസംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു : കേരളത്തില്‍ ഒരാഴ്ച്ച വ്യാപക മഴ; ഇന്ന് ആറ് ജില്ലകളില്‍ ജാഗ്രതാ...

സംസ്ഥാനത്ത് വീണ്ടും മഴയെത്തുന്നു : കേരളത്തില്‍ ഒരാഴ്ച്ച വ്യാപക മഴ; ഇന്ന് ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഒരാഴ്ച വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ട്. മഴയുടെ തീവ്രത പരിഗണിച്ച് ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. കേരളാ തീരത്ത് കടൽ ക്ഷോഭത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ നാളെ മുതൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments