ലണ്ടൻ: യുകെയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. വടക്കൻ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എല്ലോ അലർട്ട് പുറപ്പെടുവിച്ചു. എന്നിരുന്നാലും, തെക്കൻ സൈഡിൽ വരണ്ട കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
കിഴക്കൻ യുഎസിൽ വെള്ളപ്പൊക്കത്തിന് കാരണമായ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഡെബിയാണ് യുകെയിലെ നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. കഴിഞ്ഞയാഴ്ച ആദ്യം ദക്ഷിണ അമേരിക്കയിലെ പല നഗരങ്ങളിലും വെള്ളപ്പൊക്കമുണ്ടാക്കി. കൊടുങ്കാറ്റ് പിന്നീട് വടക്കുകിഴക്കൻ കാനഡയിലേക്ക് നീങ്ങി. ഇതോടെ മോൺട്രിയാലിൽ റെക്കോർഡ് മഴ ലഭിച്ചു. കൊടുങ്കാറ്റിൻ്റെ ശക്തി കുറഞ്ഞെങ്കിലും വടക്കൻ അറ്റ്‌ലാൻ്റിക്കിൽ അതിൻ്റെ അടയാളങ്ങൾ ഇപ്പോഴും ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറയുന്നു.
കഴിഞ്ഞ വർഷം ജൂലൈയിൽ ലണ്ടനിൽ രേഖപ്പെടുത്തിയ 32 ഡിഗ്രി സെൽഷ്യസാണ് ഈ വർഷം യുകെയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. എന്നാൽ ഇന്ന് താപനില ഇനിയും ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. മിഡ്‌ലാൻഡ്‌സ്, ലിങ്കൺഷയർ, ഈസ്റ്റ് ആംഗ്ലിയ, തെക്കുകിഴക്കൻ ഇംഗ്ലണ്ടിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. 30 ഡിഗ്രിയിൽ കൂടുതൽ താപനില പ്രതീക്ഷിക്കാം.
സ്കോട്ട്ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. ജനങ്ങള്‍ എല്ലാവരും തന്നെ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശമാണ് അധികൃതർ നല്‍കുന്നത്..