Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsഹാക്കിങ് അല്ല; സിപിഎം എഫ്ബി പേജിൽ രാഹുലിന്‍റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് അഡ്മിൻ തന്നെ

ഹാക്കിങ് അല്ല; സിപിഎം എഫ്ബി പേജിൽ രാഹുലിന്‍റെ പ്രചാരണ വീഡിയോ അപ്ലോഡ് ചെയ്തത് അഡ്മിൻ തന്നെ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ പത്തനംതിട്ട  സിപിഎമ്മിന്‍റെ ഫേസ്ബുക്ക് പേജിൽ വന്ന സംഭവം ഹാക്കിങ് അല്ലെന്ന് കണ്ടെത്തൽ. വീഡിയോ അപ്‍ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാൾ തന്നെയാണെന്നും കണ്ടെത്തി.Rahul’s campaign video was uploaded on the CPM FB page by the admin himself

പേജ് ഹാക്ക് ചെയ്തതാണെന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ വാദ തെറ്റായിരുന്നുവെന്നും ഇതോടെ വ്യക്തമായി. വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ പാനലിലും അഴിച്ചുപണി നടന്നു. അഡ്മിൻ പാനലിലുള്ളവരെ മാറ്റികൊണ്ടാണ് അഴിച്ചപണി.

അതേസമയം, പത്തനംതിട്ട സിപിഎം ഫേസ്ബുക്ക് പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വിഡിയോ വന്നതില്‍ പാർട്ടി ഇനിയും പരാതി നല്‍കിയില്ല. പരാതി നൽകുമെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വം ആവര്‍ത്തിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട സിപിഐഎം ഔദ്യോഗിക പേജില്‍ ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെ രാഹുലിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. 63,000ത്തോളം ഫോളോവേഴ്സുള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വീഡിയോ നീക്കം ചെയ്തു.

വിഷയത്തില്‍ എസ്പിക്ക് പരാതി കൈമാറിയതായാണ് സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചത്. എന്നാല്‍ രേഖമൂലം പരാതി ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊലീസ് അറിയിച്ചു. വിഡിയോ വിവാദമായപ്പോള്‍ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആദ്യം പ്രതികരിച്ചത്.

ദൃശ്യം പോസ്റ്റ് ചെയ്തതിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലും കൂട്ടരുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സാങ്കേതികമായി എഫ്ബി പേജില്‍ നുഴഞ്ഞുകയറാന്‍ കഴിയുന്ന ആളുകളെ വെച്ച് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പത്തനംതിട്ടയിലും പാലക്കാടും സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments