Saturday, December 7, 2024
spot_imgspot_imgspot_img
HomeNews'ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് വിളിച്ചുപറയുകയാണ്, തോല്‍ക്കുമെന്ന് മനസ്സിലാക്കിയാല്‍ അന്തസ്സായി തോറ്റാല്‍ പോരെ'; സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ...

‘ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് വിളിച്ചുപറയുകയാണ്, തോല്‍ക്കുമെന്ന് മനസ്സിലാക്കിയാല്‍ അന്തസ്സായി തോറ്റാല്‍ പോരെ’; സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഒരു ഉദാഹരണം കൂടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: ഉപതിരഞ്ഞെടുപ്പിനു കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ച്‌ പാലക്കാട്ടെ ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച മുറികളില്‍ നടത്തിയ പൊലീസ് പരിശോധന സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഒരു ഉദാഹരണം കൂടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. Rahul mankoottathil reacts to the police inspection of the rooms where the Congress leaders stayed

താന്‍ പാലക്കാടല്ല, കോഴിക്കോടാണുള്ളതെന്നു വ്യക്തമാക്കിക്കൊണ്ട് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് ടൗണ്‍ സ്റ്റേഷന് മുന്നില്‍നിന്നാണു രാഹുല്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയത്.

” ഒരുട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പാലക്കാട്ട് ഹോട്ടലിലെത്തിയെന്നാണ് ബിജെപി-സിപിഎം ആരോപണം. പാലക്കാട്ടെ മുറിക്കുള്ളില്‍നിന്ന് ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബിജെപിക്കാരും സിപിഎമ്മുകാരും വിളിച്ചുപറയുകയാണ്. ആ ആഗ്രഹം സാധിക്കാനാവാത്തതില്‍ നിരാശയുണ്ടെന്ന് രാഹുല്‍ പരിഹസിച്ചു.

ഞാനുള്ളത് കോഴിക്കോടാണ്. എന്റെ ട്രോളിബാഗില്‍ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയത്” രാഹുല്‍ പറഞ്ഞു.

”എല്ലാ കോണ്‍ഗ്രസ് നേതാക്കളും മുറികള്‍ തുറന്നുകൊടുത്തു. ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ് മുറി തുറന്ന് കൊടുക്കാതിരുന്നത്. അവര്‍ ഒറ്റയ്ക്കാണ് മുറിയില്‍ താമസിക്കുന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ വരാതെ മുറി തുറക്കില്ലെന്നാണ് അവര്‍ പറഞ്ഞത്. വനിതാ പൊലീസുകാര്‍ വന്നപ്പോള്‍ അവര്‍ മുറി തുറന്നുകൊടുത്തു. മാധ്യമങ്ങളെല്ലാം അവിടെ നോക്കി നില്‍ക്കുന്നുണ്ട്. മുറി പരിശോധിച്ചിട്ട് ഒന്നും കിട്ടിയിട്ടില്ല.

സിപിഎംബിജെപി കൂട്ടുകെട്ടിന്റെ ഒരു ഉദാഹരണം കൂടി വന്നിരിക്കുകയാണ്. സിപിഎം നേതാക്കന്മാരുടെ മുറി പരിശോധിച്ചെന്ന് അവരും ബിജെപി നേതാക്കന്മാരുടെ മുറി പരിശോധിച്ചെന്ന് ബിജെപിക്കാരും പറയുന്നു. സിപിഎം നേതാക്കന്മാരുടെ മുറി പരിശോധിച്ചതില്‍ എന്താണ് ബിജെപിക്ക് ആക്ഷേപമില്ലാത്തത്, തിരിച്ചും ആക്ഷേപമില്ല. നഗരഹൃദയത്തിലെ ഹോട്ടലില്‍ ട്രോളി ബാഗ് നിറയെ പണവുമായി ഒരാള്‍ക്ക് വരാന്‍ കഴിയുമെങ്കില്‍ പിന്നെ എന്തിനാണ് പൊലീസ്?” രാഹുല്‍ പറഞ്ഞു.

എന്തിനാണ് ഇങ്ങനെ നാടകം കളിക്കുന്നതെന്നും തോല്‍ക്കാന്‍ പോവുകയാണെന്ന് മനസ്സിലാക്കിയാല്‍ അന്തസ്സായി തോറ്റാല്‍ പോരെയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്നീട് മാധ്യമങ്ങളോടും ചോദിച്ചു. താന്‍ ഇപ്പോള്‍ കോഴിക്കോടാണുള്ളതെന്ന് മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയ അദ്ദേഹം, ഇതിനു പിന്നാലെ കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷന് മുന്നില്‍നിന്ന് ഫെയ്സ്ബുക്ക് ലൈവ് വീഡിയോയും പുറത്തുവിട്ടു.

സിപിഎം എംപി എഎ റഹീം പറയുന്നത് കേട്ടു, മുന്‍ എംഎല്‍എ ടിവി രാജേഷ്, എം ലിജിന്‍ എംഎല്‍എ എന്നിവരുടെ മുറിയും പൊലീസ് പരിശോധിച്ചു എന്ന്. കോണ്‍ഗ്രസുകാര്‍ പണം കൊണ്ടുവന്നെന്ന പരാതിയില്‍ പൊലീസ് എന്തിനാണ് സിപിഎം നേതാക്കളുടെ മുറി പരിശോധിക്കുന്നത്. അപ്പോള്‍ താന്‍ പണം നല്‍കി പ്രവര്‍ത്തിക്കുന്നവരാണ് സിപിഎം നേതാക്കളെന്നാണോ റഹീം പറയുന്നതെന്ന് രാഹുല്‍ പരിഹസിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments