Tuesday, July 8, 2025
spot_imgspot_img
HomeNewsKerala News'ഫ്യൂസ് ഊരരുത്, ഞങ്ങൾ സ്കൂളിൽ പോവുകയാണ് സാർ'; ഈ വീട്ടിലെ ഫ്യൂസ് ഊരാറുള്ളത് വേദനയോടെയെന്ന് ലൈൻമാൻ';...

‘ഫ്യൂസ് ഊരരുത്, ഞങ്ങൾ സ്കൂളിൽ പോവുകയാണ് സാർ’; ഈ വീട്ടിലെ ഫ്യൂസ് ഊരാറുള്ളത് വേദനയോടെയെന്ന് ലൈൻമാൻ’; വിദ്യാഭ്യാസ ചെലവും വൈദ്യുത ചാർജും ഏറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: വൈദ്യുതി കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് ഫ്യൂസ് ഊരാൻ വന്ന കെഎസ്ഇബി ജീവനക്കാരുടെ കണ്ണ് നനയിച്ചു കുട്ടികളുടെ കുറിപ്പ്. ‘“ഫ്യൂസ് ഊരരുത്, പൈസ ഇവിടെ വെച്ചിട്ടുണ്ട് ഞങ്ങൾ സ്കൂളിൽ പോവുകയാണ് സാർ.” , എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്. ഏഴാം ക്ലാസിലും പ്ലസ്​ വണ്ണിലും പഠിക്കുന്ന പെൺകുട്ടികളാണ്​ സ്കൂളിൽ പോകുന്നതിന്​ മുമ്പ്​ അപേക്ഷ എഴുതി മീറ്ററിന്​ സമീപം ഒട്ടിച്ചത്​.rahul mamkoottatthil bearing the cost of education and electricity charges of students in pathanamthitta

സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളതുകൊണ്ട് തന്നെ ഈ വീട്ടിൽ ഇടയ്ക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടി വന്നിട്ടുണ്ടെന്നും, ഇന്ന് ചെന്നപ്പോഴാണ് ഇത്തരമൊരു കുറിപ്പും അതിന്റെ പുറകിൽ വൈദ്യുത കുടിശ്ശികയായ 461 രൂപയും വെച്ചിരിക്കുന്നത് കണ്ടതെന്നും ലൈൻമാൻ ബിനീഷ് പറയുന്നു.

പലപ്പോഴും ഫ്യൂസ് ഊരുന്നതുകൊണ്ട് കൊണ്ട് തന്നെ ഏഴാം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന പെൺകുഞ്ഞുങ്ങൾക്ക് ഇരുട്ടത്ത് ഇരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ടെന്നും, ഏറെ വേദനയോടെയാണ് ഇവിടുത്തെ വൈദ്യുതി താൻ വിച്ഛേദിച്ചിരുന്നതെന്നും ലൈൻമാൻ മാധ്യമങ്ങളോട് പറയുന്നു.

അതേസമയം വാർത്ത പുറത്തുവന്നതിന് പിന്നാലെ കുഞ്ഞുങ്ങളുടെ അഞ്ച് വർഷത്തേക്കുള്ള വിദ്യാഭ്യാസ ചിലവും, രണ്ട് വർഷത്തേക്കുള്ള വൈദ്യുത ചാർജും ഏറ്റെടുത്തിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലാണ് സോഷ്യൽ മീഡിയയിലൂടെ ഈ വിവരം അറിയിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments