പത്തനംതിട്ട: യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനായി സിപിഎമ്മിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പ്രചാരണ വിഡിയോ.Rahul Mamkootathil’s video on Pathanamthitta CPM’s Facebook page
“പാലക്കാട് എന്ന സ്നേഹ വിസ്മയം” എന്ന് അടിക്കുറിപ്പുള്ള വീഡിയോ ആണ് സിപിഎമ്മിന്റെ പേജില്‍ പോസ്റ്റ് ചെയ്തത്. അതേസമയം അബദ്ധം മനസ്സിലായതോടെ 63,000 ഫോളോവേഴ്സുള്ള പേജില്‍ നിന്ന് വിഡിയോ രാത്രി തന്നെ നീക്കി.
കൂടാതെ ഇത് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അല്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വിഡിയോ വന്നത് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടിലാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു. പത്തനംതിട്ട സ്വദേശിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍.
ഇപ്പോഴും സംഭവത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വ്യാജ അക്കൗണ്ടെങ്കില്‍ ഉടന്‍ തന്നെ വിഡിയോ നീക്കം ചെയ്തത് ആരെന്ന ചോദ്യവും സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നുണ്ട്.