Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsതിരി കത്തിച്ച് പ്രാര്‍ഥിച്ചു; ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ

തിരി കത്തിച്ച് പ്രാര്‍ഥിച്ചു; ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെത്തി രാഹുൽ മാങ്കൂട്ടത്തിൽ

യുഡിഎഫിൻ്റെ പാലക്കാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി.rahul in puthupally

രാവിലെ 9 മണിയോടെ ആണ് അദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത്.

എം എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി സി വിഷ്ണുനാഥ്, മുൻ എംഎൽഎ കെ സി ജോസഫ്, അഡ്വ. ടോമി കല്ലാനി , ജോഷി ഫിലിപ്പ്, ഫിൽസൺ മാതൃൂസ്, ജെജി പാലയ്ക്കലോടി അടക്കം നിരവധി കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞാല്‍ ആദ്യം വരേണ്ടുന്ന സംഭാഷങ്ങളിലൊന്ന് സാറിന്റേതാണെന്നും അതുണ്ടാകാതിരിക്കുമ്ബോള്‍ ആദ്യം എത്താന്‍ ആഗ്രഹിക്കുന്നത് ഇവിടെയാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണെന്ന് പറഞ്ഞ രാഹുല്‍ അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകുമെന്നും പ്രതികരിച്ചു.

അതേസമയം ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തുന്നതിനെ ചാണ്ടി ഉമ്മൻ എതിർത്തെന്ന വാർത്തയ്ക്ക് എതിരെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു

ദൗർഭാഗ്യകരമായ വാർത്തയാണ് ഇത്. ഒരു വാർത്ത നൽകുമോമ്പോൾ വാർത്തയിൽ പരാമർശിക്കപ്പെടുന്നവരോട് സംസാരിക്കാൻ മര്യാദ കാണിക്കണം.

വൈകാരിക വിഷയം വാർത്തയാക്കുമ്പോൾ ജാഗ്രത കാണിക്കണം. തന്നെയും ചാണ്ടി ഉമ്മനെയും ഈ വാർത്ത ഏറെ വേദിപ്പിച്ചു എന്നും രാഹുൽ പറഞ്ഞു.

പുതുപ്പള്ളിയിൽ നിന്നും രാഹുൽ പാലക്കാട്ടേക്ക് പുറപ്പെട്ടു. വൈകിട്ട് ഡിസിസിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments