പ്രധാനമന്ത്രി കളികാണാന്‍ പോയതുകൊണ്ട് ഇന്ത്യയ്ക്ക് ക്രിക്കറ്റ് ലോകകപ്പ് നഷ്ടമായതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. rahul gandhi calls panauti dig at pm after india world cup
ഫൈനലിൽ ഇന്ത്യ തോൽക്കാൻ കാരണം അപശകുനമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒറ്റക്കളിയും തോൽക്കാതെ ഫൈനൽ വരെ എത്തിയതായിരുന്നു ഇന്ത്യൻ ടീം.
എന്നാൽ ഫൈനൽ കാണാൻ അപശകുനം എത്തിയതോടെ ഇന്ത്യ തോറ്റെന്ന് രാഹുൽ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റത് മോദിയുടെ സാന്നിധ്യം കൊണ്ടാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ രാഹുൽ കോൺഗ്രസിന്‍റെ അപശകുനമാണെന്നായിരുന്നു ഇതിന് ബിജെപി മറുപടി നൽകിയത്.
അതേസമയം ലോകകപ്പ് തോൽവിയിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.