ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പിതൃ സഹോദരന്റെ മകനായ ഉത്തർപ്രദേശിൽ നിന്നുള്ള ബിജെപി എംപിയുമായ വരുൺ ഗാന്ധിയും ചർച്ച നടത്തി. ഇരുവരുടെയും ചർച്ച ശ്രദ്ധേയമായിരിക്കുകയാണ്. ചൊവ്വാഴ്ച കേദാർനാഥ് ക്ഷേത്രത്തിൽ ഇരുവരും മുൻ കൂട്ടി തീരുമാനിച്ച് എത്തുകയായിരുന്നു.
ക്ഷേത്രത്തിൽ ഒന്നിച്ച് പോയി പ്രാർഥിച്ച് പ്രസാദം വാങ്ങി. അവിടെ ഇരുവരും പ്രാർത്ഥനക്ക് ശേഷം ചർച്ച നടത്തുകയായിരുന്നു. ഇതോടെ വരുൺ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ച് ചില കോണുകളിൽ ഊഹാപോഹങ്ങൾക്ക് കാരണമായി. രാഹുൽ ഗാന്ധിയുടെ ജ്യേഷ്ഠൻ സഞ്ജയ്‌യുടെയും മേനക ഗാന്ധിയുടെയും മകനായ വരുൺ ഗാന്ധി ബിജെപിയിൽ എങ്കിലും ഇപ്പോൾ സജീവമല്ല.
കാർഷിക നിയമങ്ങൾ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ചിലപ്പോൾ പാർട്ടിയുടെ നിലപാടുമായി വ്യത്യസ്‌തമാണ്. കൂടിക്കാഴ്ച വളരെ ഹ്രസ്വവും ഊഷ്മളവുമാണെന്ന് ഇരുവരും പറയുന്നു. വരുണിന്റെ മകളെ കണ്ടതിൽ രാഹുൽ ഗാന്ധി സന്തോഷവാനായി. ഇരുവരും വർഷങ്ങൾക്ക് ശേഷമാണ് നേരിൽ കാണുന്നത്. യോഗത്തിൽ രാഷ്ട്രീയമായി ഒന്നും ചർച്ച ചെയ്തിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ വർഷം ഒരു വാർത്താ സമ്മേളനത്തിൽ വരുൺ ഗാന്ധിയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന്,എല്ലാവർക്കും കോൺഗ്രസിലേക്ക് സ്വാഗതം എന്നാണ് രാഹുൽ പറഞ്ഞത്.എന്നാൽ അന്ന് ബിജെപി- ആർഎസ്‌എസിന്റെ പ്രത്യയശാസ്ത്രമാണ് വരുൺ സ്വീകരിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്.