Saturday, February 15, 2025
spot_imgspot_img
HomeNewsസംഭലില്‍ സംഭവിക്കുന്നത്‌ ബിജെപി സർക്കാര്‍ നടത്തുന്ന വര്‍ഗ്ഗീയ വിഭജനമോ?;അനുമതി നിഷേധിച്ചതോടെ രാഹുലും പ്രിയങ്കയും മടങ്ങി,നിരോധനാജ്ഞ നീളുന്നു

സംഭലില്‍ സംഭവിക്കുന്നത്‌ ബിജെപി സർക്കാര്‍ നടത്തുന്ന വര്‍ഗ്ഗീയ വിഭജനമോ?;അനുമതി നിഷേധിച്ചതോടെ രാഹുലും പ്രിയങ്കയും മടങ്ങി,നിരോധനാജ്ഞ നീളുന്നു

ന്യൂഡൽഹി:മസ്ജിദ് വിവാദത്തെ തുടർന്ന് പൊലീസ് വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ട സംഭൽ സന്ദർശിക്കാൻ പുറപ്പെട്ട പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി എംപിക്കും സംഭലിലേക്ക് പോകാൻ പൊലീസ അനുമതി നിഷേധിച്ചത് സംഘര്‍ഷങ്ങള്‍ക്കിടയാക്കി.Rahul Gandhi and Priyanka were denied permission to visit Sambhal

ഗാസിപൂർ അതിർത്തിയിലാണ് ഇവർ സഞ്ചരിച്ച വാഹനം പൊലീസ് തടഞ്ഞത്. റോഡിൽ ബാരിക്കേഡ് നിരത്തിയും പൊലീസ് ബസ് കുറുകെയിട്ടുമാണ് തടസ്സം സൃഷ്ടിച്ചത്. ഇവരെ വഴിയിൽ തടയണമെന്ന് സംഭൽ ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പെൻസിയ സമീപത്തെ നാല് ജില്ലകൾക്ക് നിർദേശം നൽകിയിരുന്നു.

വാഹനം തടഞ്ഞതിനെ തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുന്നതിനായി രാഹുൽ ഗാന്ധി വാഹനത്തിൽ നിന്ന് ഇറങ്ങിയെങ്കിലും മുന്നോട്ട് പോകാൻ അനുവദിച്ചില്ല. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പോലീസുമായി ഏറ്റുമുട്ടി. ഇതോടെ ഹൈവേയിൽ ഗതാഗതക്കുരുക്കുണ്ടായി. ആയിരക്കണക്കിന് വാഹനങ്ങളാണ് സംഭവസ്ഥലത്ത് കുടുങ്ങിയത്.

നീണ്ട നേരം ചർച്ചകൾ നടത്തിയെങ്കിലും ഫലം കാണാതെ വന്നപ്പോൾ ഡൽഹിയിലേക്ക് മടങ്ങിപ്പോകാൻ രാഹുലും പ്രിയങ്കയും തീരുമാനിച്ചു.രണ്ട് മണിക്കൂർ 15 മിനിറ്റ് അതിർത്തിയിൽ കാത്തുനിന്ന ശേഷമാണ് രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ മടങ്ങിയത്.

ഒറ്റയ്ക്ക് പോകാമെന്ന് അറിയിച്ചിട്ടും അനുമതി രാഹുലിന് പ്രിയങ്കയ്ക്കും പൊലീസ് അനുമതി നൽകിയില്ല. പൊലീസ് നടപടി തെറ്റെന്ന് വിമർശിച്ച രാഹുലും പ്രിയങ്കയും ഭരണഘടന ഉയർത്തിപ്പിടിച്ച ശേഷമാണ് മടങ്ങാൻ തീരുമാനിച്ചത്. സംഭലിലേക്ക് പോകാനും കൊല്ലപ്പെട്ടവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും ആഗ്രഹിച്ചു എന്നാണ് രാഹുൽ ഗാന്ധി ഭരണഘടന ഉയർത്തി ഗാസിപ്പൂരിൽ പറഞ്ഞത്.സംഭലിലേക്ക് പോകുകയെന്നത് തന്റെ ഭരണഘടനാപരമായ അവകാശമായിരുന്നെന്നും അത് നിഷേധിക്കപ്പെട്ടെന്നും രാഹുൽ പറഞ്ഞു.

ഭരണഘടന സംരക്ഷിക്കുന്നതിനായി പോരാട്ടം തുടരുമെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. സംഭലിൽ സംഭവിച്ചത് വലിയ തെറ്റാണെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

ബുലന്ദ്ഷഹർ, അംരോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നീ ജില്ലകളിലെ പൊലീസ് അധികൃതർക്കാണ് യാത്രാസംഘത്തെ തടയണമെന്ന് നിർദേശം നൽകിയത്. അതത് ജില്ല അതിർത്തികളിൽ തടഞ്ഞുനിർത്തി സംഭലിൽ പ്രവേശിക്കുന്നത് തടയണമെന്നായിരുന്നു നിർദേശം. ഈ മാസം 10വരെ നിരോധനാജ്ഞയുള്ളതിനാൽ ആർക്കും പുറത്തുനിന്ന് വരാൻ കഴിയില്ലെന്ന് ഉത്തരവിൽ പറയുന്നു.

മു​ഗൾ ഭരണകാലത്ത് ക്ഷേത്രം തകർത്താണ് പള്ളി നിർമിച്ചതെന്ന് ആരോപിച്ച് നൽകിയ കേസിൽ ജില്ലാ കോടതിയുടെ നിർദേശപ്രകാരം സർവേ നടത്തുന്നതിനിടയിൽ നവംബർ 24ന് ഉണ്ടായ സംഘർഷത്തിലും വെടിവെയ്പിലും സംഭലില്‍ അഞ്ച് യുവാക്കൾ കൊല്ലപ്പെട്ടിരുന്നു.

യോഗി ഭരണകൂടം പല കോൺഗ്രസ് നേതാക്കളെയും വീട്ടുതടങ്കലിലാക്കിയെന്നും ആരോപണമുണ്ട്. ലക്നൗവിലെ കോൺഗ്രസ് ആസ്ഥാനത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സംഘർഷം ഉണ്ടായ സംഭലിലേക്ക് കോൺഗ്രസ് നേതാക്കൾ കൂട്ടമായി പോകുമെന്ന് കഴിഞ്ഞയാഴ്ച തന്നെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാഭരണകൂടത്തോട് അനുമതിയും തേടിയിരുന്നു. എന്നാൽ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ അനുമതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മുസ്ലീം ലീഗ് നേതാക്കളുടെ സംഘത്തിനും അനുമതി നിഷേധിച്ചിരുന്നു.‌

പള്ളിയിൽ നടന്ന സംഘർഷം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും സമുദായിക ഐക്യം തകർക്കുകയായിരുന്നു ലക്ഷ്യമെന്നും അഖിലേഷ് ആരോപിച്ചു. ‘സഹോദര്യത്തിന് പേര് കേട്ട സ്ഥലമാണ് സംഭൽ. സംഘർഷത്തിന് പിന്നിൽ വ്യക്തമായ ആസൂത്രണം നടന്നിട്ടുണ്ട്.

ബിജെപിയും സഖ്യകക്ഷികളും ഓരോ വിഷയങ്ങൾ കുഴിച്ചെടുക്കുകയാണ്. ഇത് രാജ്യത്തിന്റെ സഹോദര്യത്തെ ആകെ തകർക്കും. സംഘർഷം ഉണ്ടായപ്പോൾ സംഭൽ ഭരണം അനാവശ്യ തിടുക്കം കാണിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും അവർക്കെതിരെ കേസെടുക്കുകയും വേണം’, അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി സർക്കാർ ഭരണഘടനയെ ബഹുമാനിക്കുന്നില്ലെന്നും അഖിലേഷ് വിമർശിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments