Wednesday, April 30, 2025
spot_imgspot_img
HomeNewsമന്ത്രി ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായത് 30500 രൂപ; തുക അനുവദിച്ച് സർക്കാർ, ഇടപെട്ടത് മുഖ്യമന്ത്രി

മന്ത്രി ബിന്ദുവിന് കണ്ണട വാങ്ങാൻ ചെലവായത് 30500 രൂപ; തുക അനുവദിച്ച് സർക്കാർ, ഇടപെട്ടത് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിന് കണ്ണട വാങ്ങാന്‍ ചെലവായത് 35000 രൂപ.
പൊതുഖജനാവില്‍നിന്ന് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് .

ആറുമാസം മുൻപ് ഏപ്രില്‍ 28ന് ആണ് പുതിയ കണ്ണട 30500 രൂപയക്ക് മന്ത്രി ആര്‍ ബിന്ദു വാങ്ങിയത്. പണം അനുവദിച്ചുകിട്ടാന്‍ ബില്ല് സഹിതം പൊതുഭരണ വകുപ്പിന് അന്നേദിവസം അപേക്ഷ നല്‍കിയിരുന്നു. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ട് പണം അനുവദിച്ചുകിട്ടാന്‍ വൈകി തുടർന്ന് പരാതിയായതോടെ മുഖ്യമന്ത്രി ഇടപെടുകയും ഉടൻ തന്നെ തുക ലഭിക്കാൻവേണ്ടിയുള്ള നടപടിയെടുത്തു എന്നാണ് നിഗമനം. ഇതിനു മുന്പും പല സിപിഎം മന്ത്രിമാര്‍ സര്‍ക്കാരില്‍ കണ്ണട വാങ്ങിയ വകയില്‍ നിന്ന് പണം കൈപറ്റിയിരുന്നു.

മുൻ ആരോഗ്യമന്ത്രി കെകെ ശൈലജ 29000 രൂപയാണ് കണ്ണട വാങ്ങാൻ വേണ്ടി എഴുതിയെടുത്തത്.
49,900 രൂപയാണ് സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണന്‍ കണ്ണടയ്ക്ക് വേണ്ടി കൈപ്പറ്റിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments