കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി ദുബായിയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിക്കൊണ്ടുവന്നയാളെ തട്ടിക്കൊണ്ട് പോയി സ്വര്‍ണ്ണം കവര്‍ന്ന സംഘം പിടിയില്‍. കണ്ണൂര്‍ ഇരിട്ടി, തില്ലങ്കരി സ്വദേശികളായ ഷഹീദ് സ്വരലാല്‍, അനീസ്, സുജി, രജില്‍രാജ്, ശ്രീകാന്ത്, സവാദ് എന്നിവരാണ് നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
Quotation gang, who are robbing gold smugglers from foreign countries, have been arrested by the police
നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനത്തില്‍ വന്നിറങ്ങിയ ഗുരുവായൂര്‍ സ്വദേശി നിയാസിനെയാണ് സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണ്ണം കവര്‍ച്ച നടത്തിയത്.
നിയാസിനെ ആലുവയില്‍ ഉപേക്ഷിച്ച് സംഘം കടന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് സ്വര്‍ണ്ണം ഒളിച്ചു കടത്തിക്കൊണ്ടു വരുന്നവരെ എയര്‍പ്പോര്‍ട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയി സ്ഥിരമായി സ്വര്‍ണ്ണം കവര്‍ച്ച ചെയ്യുന്ന സംഘം ആണ് പിടിയിലായത്.