Tuesday, May 13, 2025
spot_imgspot_img
HomeNewsKerala Newsചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ. കെ. സുധീറിനെ ഡിഎംകെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി.വി.അൻവർ

ചേലക്കരയിൽ കോൺഗ്രസ് നേതാവ് എൻ. കെ. സുധീറിനെ ഡിഎംകെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പി.വി.അൻവർ

പാലക്കാട്: ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഡെമോക്രോറ്റിക് മൂവ്‌മെന്റ് ഒഫ് കേരള (ഡിഎംകെ) സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച്‌ നിലമ്ബൂർ എംഎല്‍എ പി വി അൻവർ. കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ എൻ.കെ.സുധീർ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാർഥിയായി മത്സരിക്കുമെന്ന് അൻവർ പ്രഖ്യാപിച്ചു.PV Anvar announces Chelakkara candidate

കെപിസിസി സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹം ആലത്തൂർ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മുൻപ് മത്സരിച്ചിട്ടുണ്ട്.

ഇടതു മുന്നണി വിട്ട അൻവർ ഡിഎംകെ എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. നിലമ്ബൂർ എംഎല്‍എയാണ് നിലവില്‍ അൻവർ. പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അൻവർ പറഞ്ഞു. അതേസമയം പാലക്കാട്ടെ സ്ഥാനാര്‍ത്ഥിയാരാണെന്നത് സസ്പെന്‍സ് ആണെന്നും വൈകാതെ അറിയാമെന്നുമായിരുന്നു പിവി അൻവറിന്‍റെ പ്രതികരണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments