പത്തനംതിട്ട : ഒരു കുടുംബത്തിലെ നാലുപേർ രണ്ടു ദിവസം മുൻപ് മരിച്ച പുനലൂർ–മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും അപകടം. കോന്നി വകയാറിൽ ഉണ്ടായ അപകടത്തിൽ തിരുവനന്തപുരം വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ (25) ആണ് മരിച്ചത്.Punalur-Muvattupuzha bike accident
ബൈക്ക് യാത്രികനായ തിരുവനന്തപുരം വലിയശാല കാവിൽക്കടവ് സ്വദേശി കിരൺ (25) ആണ് മരിച്ചത്. പാഴ്സൽ ജീവനക്കാരനായ കിരൺ എതിർദിശയിൽ നിന്ന് വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ബൈക്ക് റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്.
കിരൺ അപകടത്തിൽപ്പെട്ട അതേസ്ഥലത്ത് ശനിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചിരുന്നു. കുമ്പഴ മല്ലശ്ശേരി പൂത്തേതുണ്ടിയിൽ നിഖിൽ മത്തായി ഭാര്യ അനു ബിജു. ഒപ്പമുണ്ടായിരുന്ന നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ അനുവിന്റെ പിതാവ് മല്ലശ്ശേരി വട്ടക്കുളഞ്ഞി പുത്തൻവിള കിഴക്കേതിൽ ബിജു പി.ജോർജ് എന്നിവരായിരുന്നു മരിച്ചത്.