ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ പ്രക്ഷോഭകാരികള്‍ അവരുടെ വസതിയിലെ സാധനങ്ങളെല്ലാം കൊള്ളയടിക്കുകയാണ്.protester steals sheikh hasinas saree from pm palace in dhaka
ധാക്കയിലെ ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയായ ഗണഭബനിൽ അതിക്രമിച്ച് കയറിയത് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ്. പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ വീട് കൊള്ളയടിക്കുകയും അവരുടെ വസ്ത്രങ്ങളുമായി തെരുവിലേക്ക് ഇറങ്ങുകയും ചെയ്തതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
പാത്രങ്ങൾ,പരവതാനികൾ, വളർത്തുമൃഗങ്ങൾ, വസ്ത്രങ്ങൾ, അവളുടെ സ്വകാര്യ വസ്തുക്കൾ, സാരി, ബ്ലൗസുകൾ എന്നിങ്ങനെ കണ്ണില്‍ കണ്ടതെല്ലാം മോഷണം പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മുന്‍പ്രധാനമന്ത്രിയുടെ വസ്ത്രങ്ങളുമായി തെരുവുകളില്‍ ആഘോഷിക്കുന്ന പ്രക്ഷോഭകാരികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയാണ്. ഇതിനിടെ വസ്ത്രങ്ങളുമായി ആള്‍ക്കൂട്ടം തെരുവുകളില്‍ നൃത്തം ചവിട്ടിയ വീഡിയോകളും വൈറലായി.
അതേസമയം ബ്ലൗസും അടിവസ്ത്രങ്ങളും പ്രക്ഷോഭകാരികള്‍ ഉയർത്തിക്കാട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷെയ്ഖ് ഹസീനയുടെ സാരികള്‍ നിറഞ്ഞ സ്യൂട്ട്‌കേസ് സ്വന്തമാക്കിയ പ്രക്ഷോഭകാരി ‘ഇത് ഞാൻ എന്റെ ഭാര്യയ്ക്ക് സമ്മാനിക്കും, അവരെ അടുത്ത പ്രധാനമന്ത്രിയാക്കും’ എന്നാണ് വീഡിയോയില്‍ പറയുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതേസമയം ഈ പ്രവൃത്തികൾക്കെതിരെ നിരവധിപേരാണ് രംഗത്ത് വരുന്നത്.
“ഇതുപോലൊരു ദയനീയമായ എന്തെങ്കിലും ചെയ്ത ഒരു വിദ്യാർത്ഥിയെ ലോകത്ത് ഇതുവരെ കണ്ടിട്ടില്ല.” എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. “അവർ വിദ്യാർത്ഥികളല്ല, അവർ ആഗോള ഇടതുപക്ഷ സംഘം വാടകയ്‌ക്കെടുത്ത ഗുണ്ടകളാണ്.” എന്നായിരുന്നു മറ്റൊരു കുറിപ്പ്. “എവിടെയാണ് മനുഷ്യത്വം? ഇത് തികച്ചും അറപ്പുളവാക്കുന്ന ജനാധിപത്യ കൊലപാതകമാണ് ഷെയ്ഖ് ഹസീനയുടെ വസതിയില്‍ നിന്ന് റാഡിക്കലുകള്‍ ബ്രാ, സാരി, ബ്ലൗസ്, ചവറ്റുകുട്ടകള്‍ പോലും കൊള്ളയടിച്ചു. പ്രക്ഷോഭകാരികള്‍ അവരുടെ സാരി പോലും ധരിച്ചിരുന്നു. അവർ അവളുടെ അടുക്കളയില്‍ നിന്ന് പാത്രങ്ങളും കൊള്ളയടിച്ചു.” മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.
എപ്പോഴും സാരിയില്‍ മാത്രമാണ് ബംഗ്ലാദേശ് പ്രധാന മന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ നമ്മള്‍ കണ്ടിട്ടുള്ളത്. വ്യത്യസ്തമായ തുണികളിലും ഡിസൈനിലുമുള്ള, പല നിറങ്ങള്‍ ചേര്‍ന്ന സാരികളുടെ ഒരു വലിയ ശേഖരം തന്നെ അവർക്കുണ്ട്. അവര്‍ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തുമ്പോഴെല്ലാം അവരുടെ സാരിയും മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്.