കോട്ടയം : ധാർമികതയും നീതി ബോധവുമുള്ള ഭാവി സമൂഹത്തെ രൂപപ്പെടുത്താൻ നിയമ വിദ്യാഭ്യാസത്തിന് കഴിയണമെന്നും നിർമിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ നിയമ ബോധനം പുനർക്രമീകരിക്കണമെന്നും പ്രശസ്ത കരിയർ മാർഗദർശിയും പാലാ സെൻറ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാളുമായ പ്രൊഫ . ടോമി ചെറിയാൻ പറഞ്ഞു.
കാണക്കാരി സി എസ് ഐ കോളേജ് ഫോർ ലീഗൽ സ്റ്റഡീസിലെ പഞ്ചവത്സര ബി.എ.എൽ എൽ .ബി (ഓണേഴ്‌സ്) ബി.കോം. എൽ എൽ .ബി (ഓണേഴ്‌സ്), ത്രിവത്സര എൽ എൽ.ബി 2024-25 ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു .
കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ .ജെയ്സി കരിങ്ങാട്ടിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റവ .ജോസഫ് തോമസ് (ചാപ്ലയിൻ ) ,ബർസാർ കോശി എബ്രഹാം , പ്രൊഫ (ഡോ.) എം.എം.മാത്യു , മിസ് ജെയ്‌മോൾ തോമസ് എന്നിവർ പ്രസംഗിച്ചു .