Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsപാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ : വയനാടിന്റെ പ്രിയങ്കരി മലയാളം...

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ : വയനാടിന്റെ പ്രിയങ്കരി മലയാളം പഠിക്കുന്നു

ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നാളെ ആരംഭിക്കും. പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ലോക്സഭയില്‍ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ഉണ്ടാകും. ഡിസംബർ 20 വരെ ആയിരിക്കും സമ്മേളനം നടക്കുക.priyanka will take oath as wayanad mp tomorrow

പാർലമെന്റിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം ജനങ്ങളോട് നേരിട്ട് സംവദിക്കുന്നതിനൊപ്പം നിവേദനങ്ങൾ വായിക്കാനും മനസിലാക്കാനുമായി പ്രിയങ്ക ​ഗാന്ധി മലയാളം പഠിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഏതു ഭാഷയും പ്രിയങ്കക്ക് എളുപ്പം വഴങ്ങുമെന്നാണ് പ്രിയങ്കയുമായി അടുപ്പമുള്ളവർ പറയുന്നത്. ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ ഭാഷകളാണ് പ്രിയങ്കക്ക് വശമുള്ളത്. വയനാട്ടിലെ പള്ളിക്കുന്ന് പള്ളി സന്ദർശിച്ചപ്പോൾ ഫ്രഞ്ചിലും ഇറ്റാലിയനിലുമായിരുന്നു ആശയ വിനിമയം. തമിഴും കുറച്ചൊക്കെ അറിയാം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments