ബംഗ്ലാദേശ് ന്യൂനപക്ഷത്തിന് ഐക്യദാര്‍ഢ്യവുമായി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണയറിയിക്കുന്ന ബാഗുമായാണ് പ്രിയങ്ക ഗാന്ധി പാര്‍ലമെന്റിലെത്തിയത്. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം നിൽക്കുമെന്ന് എഴുതിയ ബാഗുമായിട്ടാണ് ഇന്ന് പ്രിയങ്ക പാർലമെന്റിൽ എത്തിയത്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷ എം.പിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ശൂന്യവേളയിൽ ബംഗ്ലാദേശ് വിഷയം പ്രിയങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു.