Saturday, December 7, 2024
spot_imgspot_imgspot_img
HomeNews'വയനാട്ടില്‍ വീടുവേണം, വയനാട്ടുകാരോട് സംസാരിക്കാൻ മലയാളവും പഠിക്കും'; മണ്ഡലം കേന്ദ്രീകരിച്ചുപ്രവർത്തിക്കാന്‍ ഉറച്ച് പ്രിയങ്ക ഗാന്ധി

‘വയനാട്ടില്‍ വീടുവേണം, വയനാട്ടുകാരോട് സംസാരിക്കാൻ മലയാളവും പഠിക്കും’; മണ്ഡലം കേന്ദ്രീകരിച്ചുപ്രവർത്തിക്കാന്‍ ഉറച്ച് പ്രിയങ്ക ഗാന്ധി

വയനാട്: മിന്നുന്ന വിജയത്തിനുപിന്നാലെ വയനാട്ടിൽ വീടും ഓഫീസും സജ്ജീകരിക്കാനുള്ള നീക്കത്തില്‍ വയനാട് നിയുക്ത എം.പി. പ്രിയങ്കാഗാന്ധി. റായ്ബറേലിയിലെ സോണിയാഗാന്ധിയുടെ വീടിനും ഓഫീസിനും സമാനരീതിയിലുള്ള സൗകര്യങ്ങളാണ് പരിഗണനയിലെന്നും റിപ്പോര്‍ട്ട് ഉണ്ട്. Priyanka Gandhi in the move to set up house and office in Wayanad

സുരക്ഷാകാരണങ്ങളും കൂടുതൽ ദിവസങ്ങൾ വയനാട്ടിൽ തങ്ങുമെന്നതും പരിഗണിച്ചാണ് വീടന്വേഷിക്കുന്നത്. ജില്ലയിലെ പ്രധാനനേതാക്കളുമായി അനൗപചാരികമായി വീടിനെ സംബന്ധിച്ച അന്വേഷണങ്ങൾ നടന്നു.

രാഹുൽഗാന്ധി എം.പി.യായിരുന്ന സമയത്ത് വയനാട്ടിലെത്തുമ്പോൾ പി.ഡബ്ള്യു.ഡി. റെസ്റ്റ് ഹൗസിലും റിസോർട്ടുകളിലുമായായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്ന പ്രവർത്തകർക്ക് റെസ്റ്റ് ഹൗസിലുൾപ്പെടെ രാത്രികാലങ്ങളിൽ ജോലിചെയ്യാൻ മതിയായ സൗകര്യങ്ങളില്ലെന്നത് പരിമിതിയായിരുന്നു. രാഹുലിനെ അപേക്ഷിച്ച് ദേശീയരാഷ്ട്രീയത്തിൽ ചുമതലകൾ കുറവായതിനാൽ മണ്ഡലം കേന്ദ്രീകരിച്ചുപ്രവർത്തിക്കാനാണ് പ്രിയങ്കയുടെ തീരുമാനം.

തിരഞ്ഞെടുപ്പുപ്രചാരണങ്ങൾക്കായി എത്തിയപ്പോൾ വിവിധ റിസോർട്ടുകളിലായായിരുന്നു പ്രിയങ്കയുടെ താമസം. സത്യപ്രതിജ്ഞയ്ക്കുശേഷം പ്രിയങ്കാഗാന്ധി വയനാട്ടിലെത്തുന്നതോടെ വീടിന്റെ കാര്യത്തിൽ വ്യക്തതവരുമെന്നാണ് പ്രതീക്ഷ.

വീടിന്റെ സൗകര്യങ്ങൾക്കൊപ്പം എം.പി. ഓഫീസ്, ഔദ്യോഗിക-പാർട്ടി യോഗങ്ങൾ ചേരാനുള്ള സംവിധാനം, കോൺഫറൻസ് റൂം, ജനങ്ങളുമായി ഇടപഴകുന്നതിനുള്ള പ്രത്യേക ഓഫീസ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാകണമെന്നാണ് പ്രിയങ്ക സൂചിപ്പിച്ചിരിക്കുന്നത്.

മാത്രമല്ല വയനാട്ടിൽ മത്സരിക്കാൻ തീരുമാനമെടുത്ത അന്നുമുതൽക്കേ പ്രിയങ്ക മലയാളം പഠിക്കാൻ തുടങ്ങിയിരുന്നു എന്നതാണ് വസ്തുത. ഓരോ ദിവസവും ഒരു പുതിയ മലയാളം വാക്കെങ്കിലും പഠിക്കുക എന്നതായിരുന്നു പ്രിയങ്കയുടെ സ്ട്രാറ്റജി. ഭാഷാപഠനത്തിൽ നല്ല മിടുക്കുള്ള ആളാണ് പ്രിയങ്ക. പ്രിയങ്കയ്ക്ക് മലയാളം പഠിക്കാൻ ഒരു അധ്യാപികയെ നിയോഗിക്കാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments