Saturday, January 25, 2025
spot_imgspot_img
HomeNewsKerala News‘പലസ്തീന് ഐക്യദാര്‍ഢ്യം’; പാർലമെന്റിലേക്ക് പ്രിയങ്ക എത്തിയത് ‘പലസ്തീൻ’ ബാഗുമായി

‘പലസ്തീന് ഐക്യദാര്‍ഢ്യം’; പാർലമെന്റിലേക്ക് പ്രിയങ്ക എത്തിയത് ‘പലസ്തീൻ’ ബാഗുമായി

ന്യൂഡൽഹി: പാലസ്തീന് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവും വയനാട് എം പിയുമായ പ്രിയങ്ക ഗാന്ധി. ഇന്ന് പലസ്തീൻ എന്നെഴുതിയ തണ്ണിമത്തൻ ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക പാർലമെന്റിലെത്തിയത്

അതേസമയം പ്രിയങ്കയുടെ ഈ നീക്കത്തിനെതിരെ ബിജെപി രൂക്ഷവിമർശനവുമായി രംഗത്തെത്തി. പ്രിയങ്ക മുസ്ലിം പ്രീണനം നടത്തുന്നുവെന്നായിരുന്നു ബിജെപിയുടെ വിമർശനം. നേരത്തെയും പലതവണ പലസ്‌തീന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രിയങ്ക രംഗത്തുവന്നിട്ടുണ്ട്. അക്രമത്തിൽ വിശ്വസിക്കാത്ത ഇസ്രായേലി പൗരന്മാരോടും, ലോകത്തെ എല്ലാ ഭരണകൂടങ്ങളോടും ഇസ്രയേലിന്റെ നടപടികളെ എതിർക്കാൻ പ്രിയങ്ക മുൻപ് ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments