ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി നടിമാർ ആണ് തങ്ങളുടെ ദുരനുഭവം തുറന്നു പറഞ്ഞു രംഗത്തെത്തിയത്.
ഇപ്പോഴിതാ തനിക്കുണ്ടായ മോശം അനുഭവം പറയുകയാണ് നടി പ്രിയങ്ക അനൂപ്. തനിക്കുണ്ടായ മോശനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി പ്രിയങ്ക അനൂപ്. ഒരു നടനിൽ നിന്നും തനിക്ക് ഒരു മോശാനുഭവം സംഭവിച്ചിട്ടുണ്ട്. എന്നാൽ ആ നടനെ താൻ കൈകാര്യം ചെയ്യ്തിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് അയാളെ കൈകാര്യം ചെയ്യ്തത്. ഇപ്പോളും അയാൾ മലയാള സിനിമയിലുണ്ട്. ഇപ്പോൾ കണ്ടാൽ പോലും സംസാരിക്കാൻ നേരമില്ല അത്ര വലിയ നടനാണ്. അയാൾക്ക് ഇപ്പോൾ അതിന് കുറിച്ച് പറഞ്ഞാൽ പേടിയുണ്ടാകും പ്രിയങ്ക പറയുന്നു.
ആ സംഭവം ഞാന്‍ ഇപ്പോള്‍ പറഞ്ഞാല്‍ എന്ത് മാത്രം ബുദ്ധിമുട്ട് ഉണ്ടാകുമെന്നറിയാമോ. എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവുമില്ല. ആ അഹങ്കാരം കാണുമ്പോള്‍ എനിക്ക് പറയണമെന്ന് തോന്നും. ഞാനത് ഒരിക്കല്‍ പറയും. കാരണം ഇനിയും ഒരുപാട് തലമുറകള്‍ വരാനുണ്ട്. അവര്‍ക്ക് ബുദ്ധിമുട്ടാകരുത്. ഫീല്‍ഡിലുള്ള ഈ പുഴുക്കുത്തകളൊക്കെ പോകട്ടെ.തന്റെ അഭിമുഖങ്ങള്‍ ആ നടന്‍ കാണുന്നുണ്ടാകുമെന്നും പ്രിയങ്ക പറയുന്നുണ്ട്. ടിവി കാണുന്ന ആളാണല്ലോ. ഞാന്‍ പറയുന്നത് കേട്ടാല്‍ മനസിലാകാനുള്ള ബോധം അയാള്‍ക്കുണ്ടാകും.
മനസിലാകണം. അതിന് വേണ്ടി തന്നെയാണ് ഞാനിത് പറയുന്നത്. അയാളുടെ ജീവിതം എന്റെ ദാനമാണ് . ഞാൻ അയാളെ കുറിച്ച് ഇപ്പോൾ പറഞ്ഞാൽ അതോടെ തീരും അഹങ്കാരം .ഞാന്‍ തെളിവു സഹിതമേ പറയുകയുള്ളൂ. എല്ലാത്തിനും എന്റെ അമ്മ സാക്ഷിയാണ്. വേണ്ട, ഒന്നിനും പോണ്ട. എടുത്തുചാട്ടം കാണിക്കരുതെന്നാണ് അമ്മ പറഞ്ഞത് പ്രിയങ്ക പറയുന്നു. എനിക്ക് ഇപ്പോൾ കുറച്ചു ബുദ്ധിമുട്ടുണ്ട് അതുകൊണ്ടു ഞാൻ ഇപ്പോൽ അത് പറഞ്ഞാൽ കാശിനു വേണ്ടിയാണെന്ന് പറയും അതുകൊണ്ടാണ് ആ നടന്റെ പേര് പറയാത്തത് പ്രിയങ്ക പറഞ്ഞു,