തിരുവനന്തപുരം : കിണറ്റുമുക്ക് സ്വദേശികളായ സെൽവരാജും (45), ഭാര്യ പ്രിയയും (40) മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഭാര്യയെ കഴുത്തു ഞെരിച്ചു കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നു പൊലീസ്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായത്. സെല്‍വരാജിനെ തൂങ്ങിയനിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ചനിലയിലുമാണു കണ്ടെത്തിയത്.
അതേസമയം സെല്‍വരാജ് പ്രിയയെ കഴുത്തുഞെരിക്കാൻ ഉപയോഗിച്ച കയർ വീട്ടില്‍നിന്നു കണ്ടെത്തി. ദമ്ബതികള്‍ യുട്യൂബില്‍ സജീവമായിരുന്നു. 2 ദിവസം മുൻപ് ഇവർ യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോയില്‍ മരിക്കാൻ തയാറെടുക്കുകയാണെന്നു സൂചനയുള്ള വരികളുണ്ടായിരുന്നു. ദമ്ബതികളുടെ സാമ്ബത്തിക ബാധ്യതകള്‍ ഉള്‍പ്പെടെ പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.