പാലക്കാട്: സംസ്ഥാനത്തെ ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾക്ക് സർവീസ് നടത്താൻ മാനദണ്ഡങ്ങൾ നിശ്ചയിക്കണമെന്ന് സ്വകാര്യ ബസ് ഉടമകൾ ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾ തോന്നുംപടി സർവീസ് നടത്തുമ്പോൾ അതിനോട് മത്സരിക്കാൻ സ്വകാര്യ ബസുകൾ നിർബന്ധിതരാവുകയാണ് എന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു.
Private bus owners to set standards for operating buses with All India permit
സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിച്ചാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതെന്നും ഇക്കാര്യത്തിലെ അവ്യക്തതകൾ സർക്കാർ തിരുത്തണമെന്നും സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്ക് പരാതി നൽകുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസെഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥ് അറിയിച്ചു.