Tuesday, July 8, 2025
spot_imgspot_img
HomeNewsKerala Newsദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി എത്തി;കണ്ണൂരില്‍ സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും,ക്യാംപില്‍ കഴിയുന്നവരെ നേരില്‍ കണ്ട് സംസാരിക്കും

ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി എത്തി;കണ്ണൂരില്‍ സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും,ക്യാംപില്‍ കഴിയുന്നവരെ നേരില്‍ കണ്ട് സംസാരിക്കും

കൽപറ്റ: വയനാട് ദുരന്തമേഖല സന്ദർശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് മോദി കണ്ണൂർ വിമാനത്താവളത്തിലെത്തിയത്.Prime Minister arrived in Kerala to visit the disaster area

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപിയും മോദിക്കൊപ്പമുണ്ടായിരുന്നു.

3 ഹെലികോപ്റ്ററിലായിട്ടാണ് വയനാട്ടിലെ ദുരന്തബാധിത മേഖലയിലേക്ക് പുറപ്പെടുക. ദുരന്തമേഖലയിൽ പ്രധാനമന്ത്രി ആകാശനിരീക്ഷണം നടത്തും. 

കെ കെ ശൈലജ ടീച്ചർ എം എൽ എ, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഡി ജി പി ഷേഖ് ദർവേശ് സാഹിബ്‌, ജില്ലാ കളക്ടർ അരുൺ കെ വിജയൻ, സിറ്റി പോലീസ് കമ്മിഷണർ അജിത് കുമാർ, എ പി അബ്ദുള്ളക്കുട്ടി, സി കെ പത്മനാഭൻ തുടങ്ങിയവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയിരുന്നു.

ഹെലികോപ്റ്ററിലിരുന്ന് ദുരന്തമേഖല സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ചൂരല്‍മലയിലേക്ക് റോഡ്മാര്‍ഗമായിരിക്കും എത്തുക. ക്യാംപില്‍ കഴിയുന്നവരെ മോദി നേരില്‍ കണ്ട് സംസാരിക്കും. ദുരിതബാധിതരുടെ പുനരധിവാസത്തിന് 2000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments