Tuesday, July 8, 2025
spot_imgspot_img
HomeNewsInternationalയുകെയിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ ഹൈക്കമ്മീഷൻ സുരക്ഷാ ഉപദേശം പുറപ്പെടുവിച്ചു

യുകെയിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ ഹൈക്കമ്മീഷൻ സുരക്ഷാ ഉപദേശം പുറപ്പെടുവിച്ചു

ലണ്ടൻ: യുകെയിൽ ഒരാഴ്ചയായി കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ നൽകി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. യുകെ സന്ദർശിക്കുന്ന ഇന്ത്യക്കാർ ജാഗ്രത പാലിക്കാനും പ്രാദേശിക വാർത്തകളും ഉപദേശങ്ങളും കേൾക്കാനും നിർദ്ദേശിക്കുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ, നിങ്ങൾക്ക് +44-2078369147 എന്ന ഫോൺ നമ്പറിൽ വിളിച്ച് inf.london@mea.gov.in എന്ന ഇ-മെയിൽ ചെയ്യാം.

ഇംഗ്ലണ്ടിലെ സൗത്ത്പോർട്ടിൽ മൂന്ന് പെൺകുട്ടികളെ കൗമാരക്കാരൻ കുത്തിക്കൊന്ന സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. അക്രമി അഭയാർഥികളിലൊരാളാണെന്ന വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് ആവേശം ആളിക്കത്തിച്ചത്. ഇന്നലെ ബർമിംഗ്ഹാമിലും പ്ലമൗത്തിലും അക്രമം നടന്നു. വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

400 ഓളം പ്രകടനക്കാരെ അറസ്റ്റ് ചെയ്തു. കൂടുതൽ പേർ അറസ്റ്റിലാകുന്നതോടെ രാജ്യത്തെ ജയിലുകളുടെ ശേഷി വർധിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കുകയാണ്. യുകെയിലുടനീളം പ്രതിഷേധക്കാർ ഇന്നലെ 30 റാലികൾ സംഘടിപ്പിച്ചു. പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സൈനികരെ ഉൾപ്പെടുത്തി പ്രത്യേക യൂണിറ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി കീർ സ്റ്റാർമർ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments