ഒരു മുറൈ വന്ത് പാർത്തായ എന്ന ഉണ്ണി മുകുന്ദൻ സിനിമയിലൂടെ തനി നാട്ടിൻപുറത്തുകാരിയായ പെണ്‍കൊടിയുടെ വേഷം ചെയ്താണ് പ്രയാഗ മാർട്ടിനെ മലയാളികള്‍ ആദ്യമായി കാണുന്നത്. prayaga in new look viral
സമീപകാലത്ത് വ്യത്യസ്തമായ മേക്കോവറിൽ എത്തുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ ലോകത്ത് വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അത്തരത്തിൽ പ്രയാഗ പങ്കുവച്ചൊരു ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും.

ഒറ്റ നോട്ടത്തിൽ ഇത് പ്രയാഗ തന്നെയാണോ എന്ന് തോന്നുന്ന തരത്തിലാണ് താരത്തിന്റെ മേക്ക് ഓവർ. ഒരു പ്രമുഖ ജ്വല്ലറിയ്ക്ക് വേണ്ടിയുള്ളതാണ് ഈ ഫോട്ടോ ഷൂട്ട്. പച്ചയും ഗോൾഡണും മെറൂണും നിറത്തിലുള്ള നീളൻ വരകളുള്ള ക്രീം കോട്ടൺ സാരിയും ചെസ്റ്റ് പ്ലേറ്റോട് കൂടിയ ബ്രൗൺ നിറത്തിലുള്ള സ്ലീവ് ലെസ് ക്രോപ്പ് ടോപ്പും അതിന് ഇണങ്ങുന്ന ചങ്ങലയുടെ പാറ്റേണിലുള്ള സ്വർണ്ണ ചെയ്നും ഷൂസുമായിരുന്നു പ്രയാഗയുടെ വേഷം.
സൈഡ് പാർട്ടട് പിക്സി ഹെയർ കട്ടായിരുന്നതിനാൽ ഐ ഷാഡോ, ലിപ്സ്റ്റിക്ക് എന്നിവയ്ക്കൊപ്പം ചെറിയ രീതിയിൽ ഫെയ്സ് ഫെയ്സ് പെയിന്റിങും ചെയ്തിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്ത് എത്തിയത്.

സിനിമാ കിട്ടതെ ഭ്രാന്തായതാണോ?, ഒരു മുറൈ വന്ത് പാർത്തായ സിനിമയിൽ എന്തൊരു ലുക്കായിരുന്നു….
ഇപ്പോൾ ആകെ ശോകമായി, കുട്ടിക്ക് ഒന്നും ഇല്ല എല്ലാം ശരിയാകും, മലയാളത്തിലെ ഉർഫി ജാവേദ് ആകുമോ പ്രയാഗ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.