Monday, December 9, 2024
spot_imgspot_imgspot_img
HomeCinemaCelebrity News‘ഗർഭിണിയാണെന്ന പരിഗണപോലും തനിക്ക് നൽകാതെ ആക്രമിച്ചു; മാതാപിതാക്കൾ ആയതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല’; ഗാർഹിക...

‘ഗർഭിണിയാണെന്ന പരിഗണപോലും തനിക്ക് നൽകാതെ ആക്രമിച്ചു; മാതാപിതാക്കൾ ആയതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല’; ഗാർഹിക പീഢനം വെളിപ്പെടുത്തി യൂട്യൂബ് ദമ്പതികൾ

സോഷ്യൽ മീഡിയ സ്റ്റാർസ് ആയ പ്രവീണിനെയും മൃദുലെയും അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. അടുത്തിടെ ആണ് ഇരുവരും അച്ഛനും അമ്മയും ആയത്. ഒക്ടോബർ രണ്ടാം തീയതിയാണ് മൃദുല ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. സർക്കാർ ആശുപത്രി ആണ് ഇരുവരും പ്രസവത്തിനായി തെരെഞ്ഞെടുത്തതും. തുടക്കം മുതൽ പ്രസവം വരെ സർക്കാർ ആശുപത്രിയെ ആണ് മൃദുലആയും പ്രവീണും ആശ്രയിച്ചത്. എന്നാൽ ഇതിനെതിരെ ഇരുവരും കടുത്ത രീതിയിൽ ഉള്ള സൈബർ അറ്റാക്ക് ആണ് നേരിടുന്നത്.

സർക്കാർ ആശുപത്രിയിലെ പ്രസവവും പ്രവീണിന്റെ സഹോദരനും ഡാന്‍സറുമായ പ്രണവിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചുള്ള ചർച്ചകൾ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.

ഇപ്പോഴിതാ കുടുംബത്തിലെ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രവീണും മൃദുലയും.

വീട്ടിൽ അച്ഛനും സഹോദരനും അമ്മയുമായും ചാനലിനെ ചൊല്ലി തർക്കം ഉണ്ടാവുകയും അത് അടിയിൽ കലാശിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മൃദുലയെ ഗർഭിണിയാണെന്ന പരിഗണപോലും നൽകാതെ കുടുംബാംഗങ്ങൾ ആക്രമിക്കുകയും നിലത്ത് വീഴുകയും ചെയ്തു. കൂടാതെ പ്രവീണിന്റെ ദേഹത്തും പരുക്കുകൾ പറ്റി. സംഭവത്തിൽ ഇരുവരും കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരുന്നുവെങ്കിലും മാതാപിതാക്കൾ ആയതുകൊണ്ട് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ലെന്നാണ് ഇരുവരും പറയുന്നത്.

സഹോദരനായ കൊച്ചുവിനാണ് വീട്ടിൽ ഏറ്റവും കൂടുതൽ പരിഗണന ലഭിച്ചിട്ടുള്ളതെന്നും. ഭാര്യയെ സ്നേഹിക്കുന്നവരെല്ലാം പെൺകോന്തന്മാരാണ്. ഈ വീട് താൻ പണിയെടുത്ത് ഉണ്ടാക്കിയതാണെന്നും മൃദുലയുമായി ഒരുനിമിഷം വീട്ടിൽ തുടരരുതെന്നും ഇറങ്ങി പോകണമെന്നും വളരെ മോശമായ രീതിയിൽ അച്ഛൻ പെരുമാറുന്ന വീഡിയോ സഹിതമാണ് പ്രവീൺ ഇന്നലെ തെളിവുകളായി പുറത്തുവിട്ടത്. സഹോദരൻ പല തവണ മദ്യപിച്ച് വീട്ടിൽ വരികയും തുടരെ പ്രശ്നങ്ങൾ ഉണ്ടാകുന്നതും പതിവായിരുന്നു. പല സമയത്തും പേടിച്ചാണ് താൻ ആ വീട്ടിൽ കഴിഞ്ഞിരുന്നതെന്നും മൃദുല പറയുന്നു. ഇനി വീട്ടിലേക്ക് പോകാൻ തനിക്ക് പേടിയാണെന്നും ഒരിക്കലും തിരിച്ച് പോകില്ലെന്നും ഇരുവരും പറയുന്നു.

അതേസമയം പീഢന വിവരം പുറത്തറിയിച്ച വീഡിയോ മണിക്കൂറുകൾ ആയപ്പോഴേക്കും ഒരു മില്യണിലേക്ക് കടന്നു കഴിഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments