സ്നേഹയുടെ പിറന്നാള്‍ ദിനത്തില്‍ പ്രസന്ന പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
വാക്കുകൾ :
“ഹാപ്പി ബര്‍ത്ത് ഡേ കണ്ണമ്മ . എന്നെ ജീവിക്കാന്‍ പഠിപ്പിച്ച് നീയാണ്. എല്ലാ ദിവസവും ആഘോഷമാക്കാനും, ഓരോ നിമിഷവും ഓര്‍ത്തിരിക്കാനുമെല്ലാം പഠിച്ചത് നിന്നില്‍ നിന്നാണ്. നീ ജീവിതത്തിലേക്ക് വന്നപ്പോഴാണ് ഞാന്‍ ബര്‍ത്ത് ഡേ ആഘോഷിച്ച് തുടങ്ങിയത്.
16 വര്‍ഷത്തില്‍ ഇതാദ്യമായാണ് നിന്റെ പിറന്നാള്‍ ദിനത്തില്‍ ഞാന്‍ കൂടെയില്ലാത്തത്. പിറന്നാളുകള്‍ക്ക് നമ്മളെപ്പോഴും ഒന്നിച്ചായിരുന്നുവല്ലോ.ഞാന്‍ അകലെയാണെങ്കിലും എന്റെ ഹൃദയം എപ്പോഴും നിന്റെ കൂടെത്തന്നെയാണെന്ന് നിനക്കറിയാമല്ലോ. ഈ ദിവസം സ്‌പെഷലായി തന്നെ ആഘോഷിക്കണം. മനസുകൊണ്ട് ഞാന്‍ കൂടെയുണ്ട്. എന്നും എപ്പോഴും ഞാന്‍ നിനക്കൊപ്പം തന്നെയുണ്ടാവും. മനോഹരമായ എത്രയെത്ര ഓര്‍മ്മകളുണ്ട് നമുക്ക്. ഇനിയെത്ര വരാനിരിക്കുന്നു .”