Monday, December 9, 2024
spot_imgspot_imgspot_img
HomeNewsInternationalശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തില്‍ ഫ്രാൻസിസ് പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തില്‍ ഫ്രാൻസിസ് പാപ്പയുടെ ആശീര്‍വാദ പ്രഭാഷണം

വത്തിക്കാൻ സിറ്റി: ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്ത് ആശീര്‍വാദ പ്രഭാഷണം നടത്തും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന.Pope Francis’ blessing speech at the Interfaith Conference today In Vatican

സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയില്‍ കർദ്ദിനാള്‍ ലസാറസ് യു ഹ്യൂങ്-സിക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർത്ഥന ഇറ്റാലിയൻ ഭാഷയില്‍ മൊഴിമാറ്റം ചെയ്ത് ആലപിച്ചാണ് സമ്മേളനം ആരംഭിക്കുന്നത്. ശ്രീനാരായണ ദർശനവും ലോകസമാധാനവും എന്ന വിഷയത്തെ അധികരിച്ച്‌ സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തും.

നാളെ ചേരുന്ന ലോക മതപാർലമെൻ്റിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. 15 രാജ്യങ്ങളിൽനിന്നു വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്നവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

കർണ്ണാടക സ്പീക്കർ യു.ടി.ഖാദർ ഫരീദ്, കർദ്ദിനാള്‍ ജോർജ്ജ് ജേക്കബ്ബ് കൂവ്വക്കാട്, ചാണ്ടി ഉമ്മൻ എം.എല്‍.എ, കെ.മുരളീധരൻ മുരള്യ, രഘുനാഥൻനായർ, സ്വാമി വീരേശ്വരാനന്ദ എന്നിവർ പ്രസംഗിക്കും. ഗുരുവിന്റെ ഏകമതദർശനം, മതസമന്വയം, മതസൗഹാർദ്ദം, മതമേതായാലും മനുഷ്യൻ നന്നായാല്‍ മതി തുടങ്ങിയ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും ഗുരുദേവന്റെ മതദർശനത്തിന്റെ വെളിച്ചത്തില്‍ ലോകസമാധാനത്തെക്കുറിച്ച്‌ ചർച്ചകളും നടക്കും.

ജോർജിയൻ യൂണിവേഴ്സിറ്റി ഇന്റർഫെയ്സ് ഡയലോഗിന്റെ അദ്ധ്യക്ഷൻ ഫാ. മിഥിൻ ജെ. ഫ്രാൻസിസ് മോഡറേറ്ററായിരിക്കും. കെ.ജി.ബാബുരാജൻ, പാണക്കാട് സാദിഖ്‌അലി തങ്ങള്‍, ഗ്യാനി ര‌ഞ്ജിത് സിംഗ്, ഫാദർ ഡേവിഡ് ചിറമേല്‍, ഫാദർ മിഥുൻ ജെ. ഫ്രാൻസിസ്, സ്വാമി ശുഭാംഗാനന്ദ, സ്വാമി ഋതഭംരാനന്ദ, സ്വാമി വിശാലാനന്ദ എന്നിവർ സംസാരിക്കും.

ബൈബിളിന്റെയും ക്രിസ്തുദേവന്റെയും ദർശനത്തിന്റെ വെളിച്ചത്തില്‍ മതസമന്വയം അവതരിപ്പിക്കും. നാളെ വിവിധ മതങ്ങളുടെ പ്രതിനിധികളും റോമിലെ വിവിധ സംഘടനാപ്രവർത്തകരും പങ്കെടുക്കുന്ന സ്നേഹസദസ് നടക്കും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റോമിലെത്തിയ സംന്യാസ സംഘത്തിന് അവിടുത്തെ വിവിധ ശ്രീനാരായണീയ സംഘടനകളും ക്രൈസ്തവ പുരോഹിതരും ചേർന്ന് ഊഷ്മള വരവേല്‍പ്പ് നല്‍കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments