തിരുവനന്തപുരം: കിളിമാനൂരിലെ ക്ഷേത്രത്തിൽ പാചകവാതകം ചോർന്ന് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ മേൽശാന്തി മരിച്ചു. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49) ആണ് മരിച്ചത്.
poojari died of burns in the Kilimanoor temple fire
പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ഈ മാസം മൂന്നാം തീയതിയാണ് അപകടം സംഭവിച്ചത്. നിവേദ്യം പാകം ചെയ്യുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. നിവേദ്യം പാകം ചെയ്യാൻ വെച്ച ശേഷം മേൽശാന്തി തിടപ്പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങിയിരുന്നു.
കുറച്ച് കഴിഞ്ഞ് തിരിച്ച് കയറുന്നതിനിടെയാണ് പാചകവാതകം ചോർന്ന് പൊട്ടിത്തെറിയുണ്ടായത്. തിരികെ കയറുമ്പോൾ മേൽശാന്തിയുടെ കൈയിൽ വിളക്കുണ്ടായിരുന്നു. ഇതുമായി തിടപ്പള്ളിയിലേക്ക് കയറുന്നതിനിടെയാണ് തീപടർന്ന് പൊട്ടിത്തെറിച്ചത്.