Saturday, December 7, 2024
spot_imgspot_imgspot_img
HomeLifestyleഒറ്റ മാതളനാരങ്ങയിലൂടെ മുഖം മിനുക്കാം.. മാതളനാരങ്ങ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

ഒറ്റ മാതളനാരങ്ങയിലൂടെ മുഖം മിനുക്കാം.. മാതളനാരങ്ങ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഒരു ആരോഗ്യ ഫലമാണ് മാതളനാരങ്ങ. കാര്‍ബോഹൈഡ്രേറ്റ്സ്, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, സി, ഇ തുടങ്ങിയവയുടെ കലവറയായ ഈ ഫലം കഴിക്കുന്നത് പതിവാക്കുന്നത് വഴി നിങ്ങളുടെ രോഗ പ്രതിരോധ ശേഷി മെച്ചപ്പെടുക മാത്രമല്ല, ഇത് നിങ്ങളുടെ ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഈ പഴം പതിവായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യം വർദ്ധിപ്പിക്കും. രണ്ടാമതൊന്ന് സംശയിക്കാതെ പതിവായി കഴിക്കാവുന്ന ഒരു പഴമാണിത്. 

ശരീരത്തിന് ആവശ്യമായ വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങള്‍ ഹൃദയത്തെ സുഗമമായി പ്രവര്‍ത്തിപ്പിക്കാനും കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കുന്നു. പകുതി മാതളനാരങ്ങ ഒരു പഴത്തിന് തുല്യമാണ്. അതിനാല്‍ ഈ തിളക്കമുള്ളതും പുളിയും ആരോഗ്യകരവുമായ ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്.

അര്‍ബുദം തടയാന്‍ ഒരു ഉറപ്പായ മാര്‍ഗവുമില്ലെങ്കിലും, ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. മാതളനാരങ്ങയിലെ ബയോ ആക്ടീവ് പോളിഫെനോളുകളും മറ്റ് ഫൈറ്റോകെമിക്കലുകളും ആന്റിഓക്സിഡന്റുകളാണ്, ഇത് നിങ്ങളുടെ കോശങ്ങളെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്ന് സംരക്ഷിക്കുകയും കാന്‍സറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മാതളനാരങ്ങയില്‍ ഗ്രീന്‍ ടീ അല്ലെങ്കില്‍ റെഡ് വൈനിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, അതിനാല്‍ ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് പഞ്ചസാരയൊന്നും ചേര്‍ക്കാതെ കഴിക്കുന്നതും ഉത്തമമാണ്.

ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായ മാതളനാരങ്ങ ജ്യൂസ് പ്രോസ്റ്റേറ്റ് കാന്‍സറിനെ ഒരു പരിധി വരെ തടയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാതളനാരങ്ങയുടെ ആരോഗ്യ ഗുണങ്ങളില്‍ കാന്‍സറിന്റെ വ്യാപനം തടയുന്നതും പ്രോസ്റ്റേറ്റ് കാന്‍സര്‍ കോശങ്ങളുടെ നാശം ത്വരിതപ്പെടുത്തുന്നതും ഉള്‍പ്പെടുന്നു. മാതളനാരങ്ങയും അവയുടെ നീരും സ്തന, വന്‍കുടല്‍, ശ്വാസകോശ അര്‍ബുദ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയും.

വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരകം. മങ്ങിയതും വരണ്ടതുമായ ചര്‍മ്മത്തെ ചികിത്സിക്കാന്‍ ഇത് ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പതിവായി പ്രയോഗിക്കുമ്പോള്‍ ചര്‍മ്മത്തിന്റെ പരുക്കന്‍ സ്വഭാവത്തെ ഇത് കുറയ്ക്കുന്നു. മാതളനാരകത്തിന്റെ 82 ശതമാനവും വെള്ളമാണ്, അതുവഴി നിങ്ങളുടെ ചര്‍മ്മത്തെ ജലാംശത്തോടെ നിലനിര്‍ത്താനും ഇത് ഫലപ്രദമാണ്

പരിസ്ഥിതി മലിനീകരണത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ ചര്‍മ്മത്തിലെ എണ്ണ ഗ്രന്ഥികളെ ബാധിക്കുമ്പോള്‍ മുഖക്കുരു രൂപം കൊള്ളുന്നു. ഈ അവസ്ഥയില്‍ ശരീരം ന്യൂട്രോഫില്‍സ് എന്ന വെളുത്ത രക്താണുക്കളെ രോഗബാധയുള്ളയിടത്തേക്ക് അയച്ച് ബാക്ടീരിയകളെ കൊല്ലുന്നു. എന്നാല്‍ ഈ പ്രക്രിയ ചര്‍മ്മത്തെ ചുവപ്പിക്കുന്നതാണ്. തല്‍ഫലമായി ചര്‍മ്മത്തില്‍ വീക്കം കാണപ്പെടുന്നു.

മാതളനാരങ്ങ ജ്യൂസ് ദഹനത്തെ മെച്ചപ്പെടുത്തുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ചര്‍മ്മത്തിന് തിളക്കമാര്‍ന്ന രൂപം നല്‍കുന്നു. ദിവസവും ഒരു ഗ്ലാസ് മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കും.

മാതളനാരങ്ങയിലെ എല്ലാഗിറ്റാനിന്‍സ് കുടലിലെ ബാക്ടീരിയകള്‍ വഴി യുറോലിറ്റിന്‍ എ എന്ന സംയുക്തമായി രൂപാന്തരപ്പെടുന്നു. ഇത് അസ്ഥി പേശികളുടെ വാര്‍ധക്യ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കും. മനുഷ്യകോശങ്ങളിലെ രാസ ഊര്‍ജ്ജത്തിന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്ന മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കാന്‍ യൂറോലിറ്റിന്‍ എ സഹായിക്കും. പ്രായമായ ആളുകളില്‍ ശാരീരിക വ്യായാമത്തിന് സമാനമായി യൂറോലിറ്റിന്‍ എ പ്രവര്‍ത്തിക്കുന്നു. ഇത് സ്വാഭാവിക വാര്‍ധക്യ പ്രക്രിയയെ മന്ദീഭവിപ്പിക്കുന്നു.

മാതളനാരങ്ങയുടെ മറ്റൊരു ഗുണം – ആന്റിഓക്സിഡന്റുകള്‍ ഹൃദയത്തിലുണ്ടാകുന്ന വീക്കം ചെറുക്കാന്‍ സഹായിക്കുന്നു എന്നതാണ്. മാതളനാരങ്ങയുടെ ആന്റി-ഇന്‍ഫ്‌ളമേറ്ററി പ്രോപ്പര്‍ട്ടികള്‍ ആര്‍ത്രൈറ്റിസിന് ആശ്വാസം നൽകും. മാതളനാരങ്ങ ന്യൂറോ ഇന്‍ഫ്‌ളമേഷനില്‍ നിന്നു സംരക്ഷിക്കുകയും ന്യൂറോഡീജനറേറ്റീവ് ഡിസോര്‍ഡേഴ്‌സ്, ഓർമക്കുറവ് എന്നിവയെ മന്ദഗതിയിലാക്കുകയും ചെയ്യും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അല്‍സ്ഹൈമേഴ്‌സ് പോലുള്ള രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ മാതളനാരങ്ങ സഹായിക്കും. മാതളനാരങ്ങ ‘ചീത്ത’ കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) നിയന്ത്രിക്കുകയും ‘നല്ല’ കൊളസ്‌ട്രോള്‍ (എച്ച്ഡിഎല്‍) മെച്ചപ്പെടുത്തുകയും ചെയ്യുന്നു,

മാതളനാരങ്ങയുടെ ഒരു പകുതിയില്‍ 5 ഗ്രാം ഫൈബര്‍ ഉണ്ട്. ഫോളേറ്റ്, മറ്റ് ബി-വൈറ്റമിനുകള്‍, വൈറ്റമിനുകളായ സി, ഇ, കെ എന്നിവയുടെ മികച്ച സ്രോതസ്സാണ് മാതളനാരങ്ങ . ഈ പഴങ്ങളില്‍ കുറച്ച് പ്രോട്ടീനും ഇരുമ്പും ഉണ്ട്. എന്നിരുന്നാലും, പല പഴങ്ങളും പോലെ മാതളനാരങ്ങയിലും ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് ഓര്‍ക്കുക, അതിനാല്‍ അവ മിതമായി ആസ്വദിക്കുക.

മാതളനാരങ്ങ ജ്യൂസ് ചില മരുന്നുകളുമായി യോജിക്കില്ല. നിങ്ങള്‍ രക്തം കട്ടപിടിക്കുന്ന വാര്‍ഫാരിന്‍ അല്ലെങ്കില്‍ ആന്‍ജിയോടെന്‍സിന്‍-കണ്‍വേര്‍ട്ടിംഗ് എന്‍സൈം (എസിഇ) ഇന്‍ഹിബിറ്ററുകള്‍ എടുക്കുകയാണെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ മാതളനാരങ്ങ ചേര്‍ക്കുന്നതിനു മുന്‍പ് ഡോക്ടറുടെ അനുവാദം വാങ്ങേണ്ടതാണ്.

മാതളനാരകത്തിന്റെ സൗന്ദര്യ ഗുണങ്ങള്‍ പോലെതന്നെ പ്രശസ്തമാണ് അവയുടെ തൊലിയുടെ ഗുണങ്ങളും. തൊലികള്‍ കൊളാജന്റെ തകര്‍ച്ചയെ തടയുകയും ചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോള്‍ കോശങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുഖക്കുരു പാടുകള്‍ എന്നിവയ്‌ക്കെതിരെയും ഇവ സഹായിക്കുന്നു. മികച്ച ഫേഷ്യല്‍ സ്‌ക്രബും എക്‌സ്‌ഫോളിയന്റുമായി ഇത് ഉപയോഗിക്കാവുന്നതാണ്.

 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments