Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsപ്രചാരണത്തിലെ ആവേശം ബൂത്തിൽ ഇല്ല;പോളിംഗ് മന്ദഗതിയിലെങ്കിലും ആത്മവിശ്വാസം വിടാതെ മുന്നണികള്‍, പാലക്കാട് 75 ശതമാനം പോളിംഗ് പോലും എത്തില്ല?

പ്രചാരണത്തിലെ ആവേശം ബൂത്തിൽ ഇല്ല;പോളിംഗ് മന്ദഗതിയിലെങ്കിലും ആത്മവിശ്വാസം വിടാതെ മുന്നണികള്‍, പാലക്കാട് 75 ശതമാനം പോളിംഗ് പോലും എത്തില്ല?

പാലക്കാട് : പാലക്കാട് ഉപ തെരഞ്ഞെടുപ്പിനായി വീറും വാശിയുമേറിയ പ്രചരണം അരങ്ങേറിയിട്ടും പോളിങ് മന്ദഗതിയിൽ. ആദ്യ മണിക്കൂറിലെ തിരക്ക് പിന്നീട് ബൂത്തുകളിലില്ല. 3 മണിവരെ 50 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. നിലവിൽ പോളിങ് 59.16 ശതമാനമായി. ഉച്ചയ്ക്ക് ശേഷം പോളിങ്ങിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്.Polling slow in Palakkad by-election

2021 ലെ പോളിങ് ശതമാനത്തിൽ ഇത്തവണ എത്തിയില്ല. 2021നെ അപേക്ഷിച്ച് 10 ശതമാനത്തിലധികം കുറവാണിത്. ഈ രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 75 ശതമാനം എന്ന പോളിങ് നിലയിലേക്ക് എത്തില്ലെന്ന് പാർട്ടികളിൽ ആശങ്കയുണ്ട്.

മണ്ഡലത്തിൽ വോട്ടിങ് സമാധാനപരമാണ്. ഇരട്ടവോട്ട് സിപിഎം ഉയർത്തിയെങ്കിലും ബൂത്തുകളിൽ തർക്കങ്ങൾ ഇല്ല. സിപിഎം നേതാക്കളായ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ, എൻ എൻ കൃഷ്ണദാസ്, കോൺഗ്രസ് എംപി ഷാഫി പറമ്പിൽ, എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ എന്നിവർ രാവിലെ ബൂത്തുകളിലെത്തി വോട്ട് ചെയ്തു. 

അതേ സമയം, പാലക്കാട് നഗരസഭ പരിധിയിൽപ്പെടുന്ന ബൂത്ത് നമ്പർ 22 ൽ വി.വി പാറ്റ് തകരാർ കാരണം പോളിങ് മുടങ്ങി. അര മണിക്കൂർ കഴിഞ്ഞിട്ടും പരിഹരിച്ചിട്ടില്ല. ഇവിടെ ആളുകളുടെ നീണ്ട നിര വോട്ട് ചെയ്യാൻ കാത്തിരിക്കുകയാണ്.

മാത്തൂരിൽ ബൂത്ത് 154 ൽ സിപിഎം അനാവശ്യമായി ഓപ്പൺ വോട്ടുകൾ ചെയ്യുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. രാവിലെ ഇവിടെ ഇരട്ടവോട്ടിന്റെ പട്ടികയുമായി സിപിഎം എത്തിയിരുന്നു. പിന്നാലെയാണ് ഓപ്പൺ വോട്ടിൽ യുഡിഎഫ് പരാതി ഉയർത്തിയത്.

പോളിങ്ങിൽ കുറവുണ്ടായെങ്കിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണി സ്ഥാനാർഥികളും. പാലക്കാട്ടെ വോട്ടർമാർക്ക് മതേതരമനസ്സൊണെന്നും വിജയം സുനിശ്ചിതമാണെന്നും യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പാലക്കാട്ടെ ജനങ്ങൾ തനിക്കൊപ്പമാണെന്നും വികസനം പരിഗണിച്ച് ആളുകൾ വോട്ടുചെയ്യുമെന്നും സരിൻ പറഞ്ഞു.

പാലക്കാട്ടുകാർ വികസനത്തിന് വോട്ടുചെയ്യുമെന്നും വിവാദങ്ങൾ ബിജെപിയെ ബാധിക്കില്ലെന്നും എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പ്രതികരിച്ചു. 

അതിശക്തമായ പ്രചരണം നടത്തിയിട്ടും പോളിങ് കുറയുകയാണെങ്കില്‍ അത് മൂന്ന് മുന്നണികളുടേയും കണക്ക് കൂട്ടലുകളെ ബാധിക്കും. പോളിങ് ആരംഭിച്ച് ആദ്യ രണ്ടര മണിക്കൂറില്‍ വലിയ തിരക്കായിരുന്നു ബൂത്തുകളില്‍ അനുഭവപ്പെട്ട് തുടങ്ങിയത്. എന്നാല്‍ പിന്നീടുള്ള മണിക്കൂറുകളില്‍ മണ്ഡലത്തില്‍, പ്രത്യേകിച്ച് നഗരസഭ പരിധിയില്‍ പോളിങ് മന്ദഗതിയിലായി. ഉച്ചയോട് അടുപ്പിച്ച് പല ബൂത്തുകളിലും വോട്ട് ചെയ്യാന്‍ ആരും ഇല്ലാത്ത അവസ്ഥയായി.

നഗര മേഖലയിലെ പോളിങിലെ ഇടിവ് സ്വാഭാവികമായും ബി ജെ പിയെയാണ് കൂടുതല്‍ ആശങ്കയിലാക്കുന്നത്. കോർപ്പറേഷന്‍ ഭരിക്കുന്ന പാർട്ടിയുടെ ശക്തികേന്ദ്രമാണ് പാലക്കാട് നഗരത്തിന്റെ പല മേഖലകളും. ഗ്രാമപ്രദേശങ്ങളിലേക്ക് വരികയാണെങ്കില്‍ കഴിഞ്ഞ തവണത്തെ അത്രയില്ലെങ്കിലും ഭേദപ്പെട്ട നിലയിലുള്ള പോളിങ് നടക്കുന്നുണ്ട്.

പലയിടങ്ങളിലേയും മെഷീന്‍ തകരാറും പോളിങ് ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മെഷീന്‍ തകരാറിലായതോടെ എല്‍ ഡി എഫ് സ്ഥാനാർത്ഥി പി സരിനും ഭാര്യയും ഉള്‍പ്പെടേയുള്ളവർക്ക് രാവിലെ വോട്ട് ചെയ്യാതെ മടങ്ങേണ്ടി വന്നിരുന്നു. ഉച്ച സമയത്തെ കഠിനമായ ചൂടും പാലക്കാട്ടെ പോളിങിനെ സാധാരണ ഗതിയില്‍ ബാധിക്കാറുണ്ട്. തങ്ങളുടെ വോട്ടുകള്‍ ബൂത്തിലെത്തിക്കാനായി മുന്നണികള്‍ സ്ക്വാഡ് പ്രവർത്തനവും ശക്തമാക്കിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments