യുകെ : ലെസ്റ്റര്‍ഷയറിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന കൊള്ളയുടെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവിട്ടു പോലീസ്. ആയുധങ്ങളുമായി എത്തിയ സംഘം വ്യാഴാഴ്ച വിഗ്സ്റ്റണിലും, വെള്ളിയാഴ്ച എവിംഗ്ടണിലും , ശനിയാഴ്ച എന്‍ഡെര്‍ബിയിലുമാണ് കൊള്ള നടത്തിയത്.
കൂടാതെ കൊള്ള നടത്തുന്നതിനുള്ള ഗൂഢാലോചന നടത്തി എന്ന സംശയത്തില്‍ പോലീസ് ഒരു 40 കാരനെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി ബ്ലേബി റോഡിലുള്ള ടെസ്‌കോയിലും വെള്ളിയാഴ്ച ഈതെല്‍ റോഡിലുള്ള ടെസ്‌കോയിലും ശനിയഴ്ച ഫോസ്സ് പാര്‍ക്കിന് സമീപമുള്ള സെയ്ന്‍സ്ബറീസിലായിരുന്നു മോഷണം നടന്നിരുന്നത് .
സെയ്ന്‍സ്ബറീസില്‍ മോഷണം നടക്കുമ്പോള്‍ കത്തി ഉപയോഗിച്ചിരുന്നതായും, കൊള്ളക്കിടയില്‍ ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഏറ്റിട്ടില്ല എന്നും പോലീസ് വ്യക്തമാക്കി .ചിത്രങ്ങളില്‍ കാണുന്നവരെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ 999 എന്ന ബന്ധപ്പെടണമെന്നും പോലീസ് പറഞ്ഞു.