Saturday, May 17, 2025
spot_imgspot_img
HomeNewsകളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാര്‍ത്തകള്‍;ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു

കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാര്‍ത്തകള്‍;ജനം ടിവിക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതിന് ജനം ടിവിക്കെതിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസിന്റെ പരാതിയിലാണ് നടപടി.

പ്രത്യേക മതവിഭാഗത്തിനെതിരെ മനഃപൂര്‍വമായി വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാണ് കേസ്. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജനം ടിവി പ്രകോപനപരമായ വാര്‍ത്തകള്‍ സൃഷ്ടിച്ചതായി പരാതിയില്‍ സൂചിപ്പിച്ചിരുന്നു.

കളമശ്ശേരി ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്‍ശം നടത്തിയതിന് മാധ്യമപ്രവര്‍ത്തകനും ജനംടിവി എഡിറ്ററുമായ അനില്‍ നമ്ബ്യാര്‍ക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിൻഷാദിന്റെ പരാതിയില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസാണ്‌ കേസെടുത്തത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments