തിരുവനന്തപുരം: ബൈക്ക് അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവല്ലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മരിച്ചു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ശ്രീജിത്ത് ആണ് മരിച്ചത്.
ശ്രീജിത്തിന്റെ ബൈക്ക് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 2012 ലാണ് ശ്രീജിത്ത് സർവീസിൽ കയറിയത്.