കൊച്ചി: കളമശേരിയിൽഅപ്പാർട്മെന്റില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി പൊലീസ്. തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊല്ലപ്പെട്ട പെരുമ്പാവൂർ ചുണ്ടക്കുഴിയിൽ കോറാട്ടുകുടി വീട്ടിൽ ജെയ്സി എബ്രഹാമിന്റെ (55) അപ്പാർട്ട്മെന്റിൽ വന്നുപോയവരുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.Police intensified the investigation on housewife Murder.
അതേസമയം ജെയ്‌സിയുടെ തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്ക് പിന്നില്‍ വളരെ ആഴത്തിലുള്ള മുറിവുണ്ടെന്നും പൊലീസ് പറഞ്ഞു. എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരാണ് മരണം കൊലപാതകമാണെന്ന് പൊലീസിനെ അറിയിച്ചത്. അതേസമയം ജെയ്സിയുടെ ആഭരണങ്ങളും രണ്ട് മൊബൈല്‍ ഫോണുകളും കാണാനില്ല.
ഇക്കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിച്ച യുവാവ് ഞായറാഴ്‌ച രാവിലെ 10.20ന് അപ്പാർട്ട്‌മെന്റിന് മുന്നിലെ റോഡിലൂടെ നടന്ന് പോകുന്നതായി കണ്ടെത്തി. 12.50ന് ഇയാള്‍ തിരികെ പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. അപ്പോഴും ഇയാള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു നിറത്തിലുള്ള ടീ ഷർട്ടാണ് തിരികെ വരുമ്ബോള്‍ ധരിച്ചിരുന്നത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.