ആലപ്പുഴ: കായംകുളത്ത് നിന്ന് കുഴൽപ്പണം പിടികൂടി . ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് 1,10,01,150 രൂപ കടത്താൻ ശ്രമിച്ച മൂന്ന് പേരെയാണ് കായകുളം പൊലീസ് പിടികൂടിയത്. പ്രതികളെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പോലീസ് പിടികൂടിയത്.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗത്തേക്ക് വലിയ തോതിൽ കുഴൽപ്പണം എത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്നാണ് പ്രതികളെ പിടി കൂടിയത്. കരുനാഗപ്പള്ളി സ്വദേശികളായ നസീം, റമീസ് അഹമ്മദ്, നിസാർ എന്നവരാണ് പിടിയിലയത്.