Monday, March 17, 2025
spot_imgspot_img
HomeNewsKerala Newsവീടുവിട്ടത് അമ്മയുടെ ഉപദ്രവം കൊണ്ടെന്ന് മൊഴി; കരുനാഗപ്പള്ളിയിൽ യുവതിയെ കാണാതായ സംഭവത്തിൽ കേസെടുത്തു

വീടുവിട്ടത് അമ്മയുടെ ഉപദ്രവം കൊണ്ടെന്ന് മൊഴി; കരുനാഗപ്പള്ളിയിൽ യുവതിയെ കാണാതായ സംഭവത്തിൽ കേസെടുത്തു

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായി തൃശൂരില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടിയുടെ അമ്മക്കെതിരെ കേസെടുത്തു

താൻ അമ്മയുടെ ഉപദ്രവം കാരണമാണ് വീട് വിട്ടിറങ്ങിയതെന്ന് പെൺകുട്ടി കൊരട്ടി പൊലീസിന് മൊഴി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പൊലീസാണ് അമ്മക്കെതിരെ കേസെടുത്തത്.

കൗൺസിലിങിന് ശേഷം യുവതിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

ഐശ്വര്യയെ കണ്ടെത്തിയത് മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നിന്നാണ് . ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഐശ്വര്യയെ ആലപ്പാട് കുഴിത്തുറയിലെ വീട്ടിൽ നിന്ന് കാണാതായത്.

ഓൺലൈൻ ഗെയിം കളിച്ചതിനെ ചൊല്ലി മകളെ തലേദിവസം വഴക്കു പറഞ്ഞിരുന്നതായി അമ്മ ഷീജ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments