മദ്യപിച്ച് വാഹനമോടിച്ച നടൻ ഗണപതിക്കെതിരെ പൊലീസ് കേസ്. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന വിവരത്തെ തുടർന്ന് പൊലീസ് വാഹനം തടഞ്ഞു. കളമശ്ശേരി പൊലീസാണ് വണ്ടി തടഞ്ഞ് ഗണപതിയെ പിടികൂടിയത്.police case against actor ganapathy

അപകടകരമായ രീതിയിൽ ചാലക്കുടിയിൽ നിന്ന് വണ്ടിയോടിച്ച് എത്തുന്നു എന്ന വിവരത്തെ തുടർന്നാണ് പൊലീസ് വാഹനം തടഞ്ഞത്. അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് കേസെന്ന് പൊലീസ് അറിയിച്ചു.