കൊല്ലം: പോക്സോ കേസിൽ പ്രാദേശിക കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കൊല്ലം ക്ലാപ്പന സ്വദേശി ആർ. രാജ്‌കുമാർ (28) ആണ് അറസ്റ്റിലായത്. യൂത്ത് കോൺഗ്രസ് കരുനാഗപ്പള്ളി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ആണ് അറസ്റ്റിലായ രാജ്കുമാര്‍. 13 കാരിയെ വശീകരിച്ച് സ്‌കൂട്ടറിൽ കടത്തിക്കൊണ്ട് പോയി ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
പെൺകുട്ടിയുടെ പരാതിയിൽ ഓച്ചിറ പൊലീസ് പോക്സോ കേസ് എടുത്ത് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.