Tuesday, July 8, 2025
spot_imgspot_img
HomeNewsKerala Newsപോക്‌സോ കേസ്; നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവില്‍, ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിൽ

പോക്‌സോ കേസ്; നടൻ കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവില്‍, ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിൽ

കോഴിക്കോട്: നടനും ഹാസ്യതാരവും പോക്‌സോ കേസ് പ്രതിയുമായ കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവിൽ എന്ന് പൊലീസ്. ബന്ധുവീട്ടില്‍വച്ച്‌ നാലുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ നടൻ ഒളിവില്‍ പോവുകയായിരുന്നുവെന്ന് കസബ പൊലീസ് പറഞ്ഞു.pocso case actor jayachandran kootikkal absconding says

ജയചന്ദ്രന്റെ താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചു എന്നാണ് പൊലീസ് അറിയിക്കുന്നത്. ഇയാളുടെ മൊബൈല്‍ സ്വിച്ച്‌ ഓഫാണ്. എവിടെയാണ് ഒളിവില്‍ കഴിയുന്നതെന്നത് സംബന്ധിച്ച്‌ ഇതുവരെ വിവരമൊന്നും ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. ജയചന്ദ്രനെതിരായ തുടർ നടപടികള്‍ വൈകുന്നു എന്ന പരാതിയുമായി കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച്‌ ബന്ധു സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷണർക്കും പരാതി നല്‍കുകയും ചെയ്തു.

കുട്ടിയുടെ മാതാവാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ കസബ പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെ കഴിഞ്ഞ ജൂണില്‍ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments