കൊച്ചി: മുസ്ലിം ലീഗിലേക്ക് പുതിയ ആളുകളെ എടുക്കുന്നില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. അൻവർ ലീഗിലേക്ക് വരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. PMA Salam says that they are not taking new people into the Muslim League
നിലവിൽ 25 ലക്ഷം പാർട്ടി അംഗങ്ങൾ ലീഗിനുണ്ട്. പുതുതായി ആരെയും എടുക്കുന്നില്ല. മതനിരപേക്ഷ ചേരിയിലേക്ക് വരുന്നുണ്ടോയെന്ന് അൻവർ വ്യക്തമാക്കണം. അതിന് ശേഷം മുസ്ലിം ലീഗ് നിലപാട് പറയുമെന്നും പിഎംഎ സലാം പ്രതികരിച്ചു.
ചേലക്കരയിലെ മുസ്ലിം ലീഗ് ഓഫീസിൽ അൻവറിന് സ്വീകരണം നൽകിയിട്ടില്ല. വോട്ട് ചോദിക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികളുടെ ഓഫീസിൽ കയറാറുണ്ട്. അതിൽ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പി പി ദിവ്യക്ക് ഉന്നത ബന്ധമമുണ്ട്. ടിവി പ്രശാന്തനെ സിപിഐഎം ഓഫീസിൽ വിളിച്ചുവരുത്തിയാണ് വ്യാജ പരാതി തയ്യാറാക്കിയത്. ഇത് ജനങ്ങൾക്ക് മനസ്സിലായിട്ടുണ്ട്. എഡിഎം നവീൻ ബാബുവിന്‍റെ കരിയർ നശിപ്പിക്കാനാണ് പി പി ദിവ്യ ശ്രമിച്ചത്. ദിവ്യയും സർക്കാരും കള്ളനും പൊലീസും കളിക്കുന്നു. അതിനുള്ള ചരട് വലി മുഖ്യമന്ത്രിയുടെ ഓഫീസിലാണ് നടക്കുന്നത്. പൊലീസ് ദിവ്യയ്ക്ക് വേണ്ട സഹായം ചെയ്യുന്നുവെന്നും പിഎംഎസാലം കുറ്റപ്പെടുത്തി.