ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ ദുരന്തബാധിതമേഖല സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ശനി, ഞായർ ദിവസങ്ങളിലൊന്നിൽ പ്രധാനമന്ത്രി മുണ്ടക്കൈ സന്ദർശിക്കും.PM Modi to Wayanad; Will visit relief camps
കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയ ശേഷം അദ്ദേഹം ഹെലികോപ്‌റ്ററില്‍ വയനാട്ടിലേക്ക് പോകും. ദുരന്തഭൂമി സന്ദർശിച്ചതിന് ശേഷം ദുരിതാശ്വാസ ക്യാമ്ബുകളും സന്ദർശിക്കും.
ശനിയാഴ്‌ച ഉച്ചയോടെയാകും മോദി മേപ്പാടി പഞ്ചായത്തില്‍ എത്തുക എന്നാണ് സൂചനകള്‍. എന്നാല്‍
സന്ദർശനത്തെ കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. പൊലീസ് മേധാവിയുമായും ചീഫ് സെക്രട്ടറിയുമായും സന്ദർശനത്തില്‍ പ്രാഥമിക ചർച്ച നടന്നിട്ടുണ്ടെന്നാണ് വിവരം. അന്തിമവിവരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുമാണ് ഉണ്ടാകുക.